വിവാദം ഉണ്ടാക്കണം എന്ന നിലയില്‍ വിവിധ യൂട്യൂബ് ചാനലുകളെ വിളിച്ച് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം അഭിമുഖം നല്‍കുകയാണ്. അവയില്‍ എല്ലാം പറയുന്ന കാര്യങ്ങളില്‍ തന്നെ വൈരുദ്ധ്യം വ്യക്തമാണ്.
ചെന്നൈ: എന്നാല്‍ അടുത്തിടെ ചിത്രത്തിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ തന്നെയാണ് ലിയോയുടെ തമിഴ്നാട്ടിലെ വിതരണവും നിര്‍വ്വഹിച്ചിരിക്കുന്നത്. തിയറ്റര്‍ ഉടമകള്‍ കളക്ഷന്‍റെ 80 ശതമാനം തങ്ങള്‍ക്ക് നല്‍കണമെന്നതായിരുന്നു കരാറെന്നും അതിനാല്‍ ചിത്രം ലാഭകരമല്ലെന്നാണ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം പറയുന്നത്. ഇത്രയും ഉയര്‍ന്ന ശതമാനത്തിലുള്ള ഷെയറിംഗ് തുടരുന്നപക്ഷം തിയറ്റര്‍ നടത്തിപ്പ് ദുഷ്കരമാവും എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒപ്പം ഓണ്‍ലൈന്‍ ബുക്കിംഗില്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിക്കല്‍ നടത്തുന്നുണ്ടെന്നും സുബ്രഹ്‍മണ്യം ആരോപിക്കുന്നു. വിദേശ ലൊക്കേഷനുകളില്‍ വ്യാജ ബുക്കിംഗ് നടത്താന്‍ 5 കോടിയോളം അവര്‍ പോക്കറ്റില്‍ നിന്ന് മുടക്കുകയാണ്. എന്നിട്ട് അത് യഥാര്‍ഥ പ്രേക്ഷകര്‍ ബുക്ക് ചെയ്തതാണെന്ന് വിശ്വസിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ലളിത് കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.
തിരുപ്പൂര്‍ സുബ്രഹ്‍മണ്യം നേരത്തെ ലിയോ കൊയമ്പത്തൂര്‍ ഏരിയ വിതരണാവകാശം തന്നോട് ചോദിച്ചെന്നും. അത് ലഭിക്കാത്തതിനാലാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത് എന്നാണ് ലളിത് കുമാര്‍ പറയുന്നു. തിരുപ്പൂര്‍ സുബ്രഹ്‍മണ്യം പറയുന്ന കണക്ക് ശരിയല്ല. തമിഴ്നാട്ടിലെ തീയറ്ററുകളില്‍ 96 ശതമാനത്തിലും ആദ്യ ആഴ്ച 65, പിന്നീടുള്ള ആഴ്ചയില്‍ 55, പിന്നീടുള്ള ആഴ്ച 50 ശതമാനം എന്ന നിലയിലാണ് വിതരണത്തിന് ചിത്രം നല്‍കിയിരിക്കുന്നത്. ചില സീ ക്ലാസ് തീയറ്ററില്‍ പടം റിലീസായിട്ടുണ്ട്. അവിടെ ഒരാഴ്ചയ്ക്ക് ശേഷം ആളുകള്‍ ഉണ്ടാകില്ല. അത്തരത്തില്‍ 42 തീയറ്ററില്‍ മാത്രമാണ് 80 ശതമാനം എന്ന നിബന്ധന വച്ചത് ലളിത് കുമാര്‍ പറയുന്നു.
വിവാദം ഉണ്ടാക്കണം എന്ന നിലയില്‍ വിവിധ യൂട്യൂബ് ചാനലുകളെ വിളിച്ച് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം അഭിമുഖം നല്‍കുകയാണ്. അവയില്‍ എല്ലാം പറയുന്ന കാര്യങ്ങളില്‍ തന്നെ വൈരുദ്ധ്യം വ്യക്തമാണ്. മുന്‍പ് ശിവാജി എന്ന പടം വിതരണത്തിന് എടുത്തയാളാണ് അദ്ദേഹം. അന്ന് മിനിമം ഗ്യാരണ്ടിക്കും, 80 ശതമാനം തുകയ്ക്കും ഒക്കെയാണ് അദ്ദേഹം പടം വിതരണം നടത്തിയത്. നാല്‍പ്പത് വര്‍ഷമായി സിനിമ വ്യാപാരത്തിലുണ്ടെന്ന് പറയുന്ന അദ്ദേഹം ഇത്രയും താഴുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല ലളിത് കുമാര്‍ തമിഴ്നാട് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യനെതിരെ ആഞ്ഞടിച്ചു.
താന്‍ ലിയോ കളക്ഷന്‍ സംബന്ധിച്ച് പുറത്തുവിട്ട കാര്യങ്ങള്‍ എല്ലാം സത്യമായ തുകയാണ്. ഞാന്‍ പറയുന്നത് അല്ലാതെ പറയുന്ന തുകകള്‍ ശരിയുമല്ല. ഞാന്‍ അഞ്ച് കോടി അങ്ങോട്ട് കൊടുത്ത് ബുക്ക് ചെയ്തുവെന്നാണ് ആരോപണം. 300 കോടിയോളം ചിലവാക്കി എടുത്ത പടം പ്രമോട്ട് ചെയ്ത് ലാഭം പ്രതീക്ഷിക്കുന്ന തനിക്ക് 5 കോടി അങ്ങോട്ട് നല്‍കേണ്ട ആവശ്യമുണ്ടോ എന്ന് ചിന്തിക്കണ്ടെ. ലിയോ തീയറ്ററില്‍ ദീപാവലിക്കാലത്തും തുടരുമെന്നും ലളിത് കുമാര്‍ പറഞ്ഞു.
പടം ഐമാക്സില്‍ കാണിച്ചതിലൂടെ തനിക്ക് 40 കോടി ഗ്രോസ് കിട്ടിയെന്നും ലളിത് വെളിപ്പെടുത്തി. ഇതിന് പിന്നാലെ ഉത്തരേന്ത്യയില്‍ നിന്നും സിംഗിള്‍ സ്ക്രീന്‍ റിലീസായിട്ടും ചിത്രം 30 കോടി നേടിയെന്നും ലളിത് പറയുന്നു. നെറ്റ്ഫ്ലിക്സ് റെക്കോഡ് തുകയ്ക്കാണ് ചിത്രത്തിന്‍റെ ഒടിടി വാങ്ങിയത് എന്നും ലളിത് വെളിപ്പെടുത്തി. ചിത്രം എല്‍സിയുവില്‍ വരണം എന്നത് പൂര്‍ണ്ണമായും ലോകേഷിന്‍റെ ചിന്തയായിരുന്നുവെന്നും ലളിത് കൂട്ടിച്ചേര്‍ത്തു.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്: 1986 മുതല്‍ ഇതുവരെ നടന്നത് എന്ത്.!