പറഞ്ഞ തീയതികളിലൊന്നുമല്ല! 'ലിയോ' ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

By Web Team  |  First Published Nov 20, 2023, 11:42 AM IST

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ പട്ടികയിലാണ് ലിയോ ഇപ്പോള്‍


തമിഴ് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ഒരു ഒടിടി റിലീസ് തീയതി ഇപ്പോഴിതാ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലിയോയുടെ ഒടിടി റിലീസ് തീയതിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം എത്തുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നെങ്കിലും മാധ്യമങ്ങളും ട്രേഡ് അനലിസ്റ്റുകളുമൊക്കെ പ്രവചിച്ചിരുന്ന തീയതികളിലൊന്നുമല്ല ചിത്രം എത്തുക.

നവംബര്‍ 16 ന് ശേഷം ചിത്രം പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ എത്തുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയത്. നവംബര്‍ 17 എന്ന തീയതിയും പിന്നാലെ പ്രവചിക്കപ്പെട്ടു. എന്നാല്‍ ഈ തീയതിയില്‍ റിലീസ് ഉണ്ടാവാതിരുന്നതോടെ നവംബര്‍ 23 ന് ചിത്രം എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തി. നെറ്റ്ഫ്ലിക്സിലൂടെത്തന്നെയാണ് ലിയോ എത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ തീയതി ഇതല്ല എന്ന് മാത്രം. ഇന്ത്യയിലും വിദേശത്തും രണ്ട് തീയതികളിലാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം എത്തുക. ഇന്ത്യയില്‍ നവംബര്‍ 24 നും വിദേശ രാജ്യങ്ങളില്‍ നവംബര്‍ 28 നും. തമിഴ് ഒറിജിനലിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം നെറ്റ്ഫ്ലിക്സില്‍ കാണാനാവും.

Latest Videos

undefined

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ പട്ടികയിലാണ് ലിയോ ഇപ്പോള്‍. ഒക്ടോബര്‍ 19 റിലീസ് ആയി എത്തിയ ചിത്രം ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 612 കോടിയാണ്. തമിഴിലെ ആള്‍ ടൈം ഹിറ്റുകളില്‍ രജനികാന്തിന്‍റെ ഷങ്കര്‍ ചിത്രം 2.0 യ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ലിയോ. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സമീപകാല തമിഴ് സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രവുമായിരുന്നു ലിയോ. 

ALSO READ : 'ജോര്‍ജ് മാര്‍ട്ടി'നും 'പാര്‍ഥിപനും' തികച്ചും വ്യത്യസ്‍തര്‍, പക്ഷേ വരവില്‍ ഒരു സാമ്യമുണ്ട്; എന്താണത്?

click me!