ലിയോയ്‍ക്ക് അനുമതി ലഭിക്കാതിരിക്കുന്നത് സംബന്ധിച്ചുള്ള വാര്‍ത്തയില്‍ പ്രതികരണം.
ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് വിജയ്‍യുടെ ലിയോ. ലോകേഷ് കനകരാജിന്റെ ലിയോയുടെ വിശേഷങ്ങള്‍ ദിവസവും പലതാണ് പ്രചരിക്കുന്നത്. വൻ ഹൈപ്പാണ് ലിയോയ്‍ക്ക് ലഭിക്കുന്നതും. ലിയോ സംബന്ധിച്ച് പ്രചരിക്കുന്ന പുതിയ വാര്‍ത്തയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
ചെന്നൈ നെഹ്‍റു ഇൻഡോര്‍ ഓഡിറ്റോറിയത്തില്‍ ലിയോയുടെ ഓഡിയോ തീരുമാനിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോഞ്ചിന് ഓഡിറ്റോറിയം അനുവദിച്ചിരുന്നില്ല. സെപ്‍തംബര്‍ 30നായിരുന്നു ലോഞ്ച് സംഘടിപ്പിക്കാനിരുന്നത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ജിയാന്റാണ് ഇതിനു പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റ വിതരണത്തിലാണ് തര്‍ക്കങ്ങള്‍ ഉള്ളത്. ചെന്നൈ, ചെങ്കല്‍പ്പേട്ട് തുടങ്ങിയിടങ്ങളില്‍ വിജയ് ചിത്രത്തിന്റെ വിതരണാവകാശം നല്‍കിയാല്‍ മാത്രമേ ഓഡിയോ ലോഞ്ചിന് അനുമതി ലഭിക്കുകയുള്ളൂ എന്ന തരത്തിലാണ് റിപ്പോര്‍ട്ട് പ്രചരിച്ചത്. എന്നാല്‍ പ്രചരിക്കുന്നത് ഒരു വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കി സെവൻ സ്‍ക്രീൻ സ്റ്റുഡിയോ എത്തിയിരിക്കുകയാണ്.
Sir, this is to clarify that this news is not true.. https://t.co/3qF7hBiviQ
— Seven Screen Studio (@7screenstudio)
ലിയോയുടെ പുതിയ പോസ്റ്ററുകള്‍ സമീപ ദിവസങ്ങള്‍ പുറത്തുവിട്ടതും വൻ ചര്‍ച്ചയായിരുന്നു. ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയിരുന്നത് യുദ്ധം ഒഴിവാക്കൂ എന്നും രണ്ടാമത്തേതില്‍ ശാന്തമായിരിക്കൂക, രക്ഷപ്പെടാൻ തയ്യാറെടുക്കുകയെന്നുമാണ് എഴുതിയിരുന്നത്. മൂന്നാമത്തെ പോസ്റ്ററിലാകട്ടെ ശാന്തതയോടെയിരിക്കൂ, യുദ്ധത്തിന് തയ്യാറാകൂ എന്നും എഴുതിയതോടെ ആരാധകര്‍ ആ വാചകങ്ങളുടെ അര്‍ഥം കണ്ടെത്താനുള്ള ശ്രമത്തിലുമായി. ഒടുവില്‍ വിജയ്‍ക്കൊപ്പം സഞ്‍ജയ് ദത്തിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയ പോസ്റ്ററായിരുന്നു പുറത്തുവിട്ടത്.
പാട്ടുകള്‍ക്കല്ല ഇത്തവണ വിജയ്‍ നായകനാകുന്ന ചിത്രത്തില്‍ പ്രാധാന്യം എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് പാട്ടുകള്‍ മാത്രമാണ് ലിയോയിലുണ്ടാകുക. ആക്ഷനായിരിക്കും ലിയോയില്‍ പ്രാധാന്യം നല്‍കുക. ആക്ഷനില്‍ വിജയ് എന്ന് മാസ് താരത്തെ പരമാവധി ഉപയോഗപ്പെടുത്തിയിരിക്കുകായാണ് എന്ന് നേരത്തെ ബാബു ആന്റണി ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക