ആ വിജയ് ചിത്രങ്ങള്‍ നേരിട്ട ദുരന്തമോ ലിയോയെ കാത്തിരിക്കുന്നത്? നിമിത്തത്തില്‍ പേടിച്ച് വിജയ് ഫാന്‍സ്.!

By Web Team  |  First Published Sep 30, 2023, 11:24 AM IST

സെപ്തംബര്‍ 30ന് ചെന്നൈയില്‍ നടത്താനിരുന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ലിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്ക്രീന്‍ റദ്ദാക്കുകയായിരുന്നു. 


ചെന്നൈ: വിജയ് നായകനാകുന്ന ലിയോ തമിഴകത്ത് നിന്നും അടുത്തതായി സിനിമ ലോകം പ്രതീക്ഷിക്കുന്ന വലിയ ചിത്രമാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ വിക്രത്തിന് ശേഷം ലോകേഷിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ പ്രത്യേക ഹൈപ്പ് തന്നെ നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ പ്രമോഷന്‍ അപ്ഡേറ്റുകളും വളരെയേറെ ശ്രദ്ധ നേടുന്നുണ്ട്. എന്നാല്‍ വിജയ് ആരാധകര്‍ക്ക് ഏറെ വിഷമം ഉണ്ടാക്കിയ ഒരു അപ്ഡേറ്റാണ് അടുത്തിടെ വന്നത്. 

സെപ്തംബര്‍ 30ന് ചെന്നൈയില്‍ നടത്താനിരുന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ലിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്ക്രീന്‍ റദ്ദാക്കുകയായിരുന്നു. സാങ്കേതികമായ കാരണങ്ങളാല്‍ റദ്ദാക്കി എന്നാണ് പുറത്തുവന്ന വിവരം എങ്കിലും രാഷ്ട്രീയപരമായ കാരണങ്ങളും പിന്നിലുണ്ടെന്നാണ് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ചില വിജയ് ആരാധകര്‍ ഓഡിയോ ലോഞ്ചിംഗ് റദ്ദാക്കിയത് ശുഭകരമായ കാര്യമല്ലെന്നാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ അത് ചര്‍ച്ചയാകുന്നുണ്ട്.

Latest Videos

കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഏതെല്ലാം വിജയ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടത്താതിരുന്നിട്ടുണ്ടോ, അതെല്ലാം വന്‍ പരാജയമായിട്ടുണ്ടെന്നാണ് വിജയ് ആരാധകരെ വിഷമിപ്പിക്കുന്നത്. അതിന് ഉദാഹരണങ്ങളും ഉണ്ട്. 2022 ഏപ്രിലില്‍ ഇറങ്ങിയ ബീസ്റ്റ് തന്നെ ഒരു ഉദാഹാരണം. കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ 2022 മാര്‍ച്ചില്‍ നിശ്ചയിച്ച ബീസ്റ്റ് ഓഡിയോ ലോഞ്ചിംഗ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ് വേണ്ടെന്നു വച്ചു.

തുടര്‍ന്ന് സംവിധായകനും നെല്‍സണും, ദളപതി വിജയിയും തമ്മിലുള്ള അഭിമുഖമാണ് പകരം പ്രക്ഷേപണം ചെയ്തത്. സണ്‍ ടിവിയിലായിരുന്നു അഭിമുഖം അന്ന് വന്നത്. രസകരമായ മീമുകളും മറ്റും അതിനോട് അനുബന്ധമായി വന്നു. തുടര്‍ന്ന് പടം ഇറങ്ങിയതിന് പിന്നാലെ മോശം റിപ്പോര്‍ട്ടുകളാണ് ലോകമെങ്ങും ഉണ്ടായത്. ബോക്സോഫീസില്‍ ലാഭം ഉണ്ടാക്കിയെങ്കിലും നെല്‍സണന്‍റെ കരിയറില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഏടായി ബീസ്റ്റ് മാറി. അത് മറികടക്കാന്‍ ജയിലര്‍ വരെ കാത്തിരിക്കേണ്ടിവന്നു നെല്‍സന്. 

ഇത്തരത്തില്‍ 2017 പൊങ്കലിന് റിലീസായ വിജയ് ചിത്രമായിരുന്നു ഭൈരവ. ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് 2016 ഡിസംബറിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഡിസംബര്‍ 5ന് മരണപ്പെട്ടതോടെ ഓഡിയോ ലോഞ്ച് ഉപേക്ഷിക്കുകയായിരുന്നു. ഡിസംബര്‍ മൂന്നാംവാരം ഓഡിയോ ലോഞ്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് അന്ന് രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. ഒടുവില്‍ വിജയ് തന്നെയാണ് ഓഡിയോ ലോഞ്ച് വേണ്ടെന്ന് പറഞ്ഞതെന്നാണ് അന്ന് വന്ന വാര്‍ത്ത. എന്നാല്‍ തീയറ്റരില്‍ എത്തിയ ചിത്രം വലിയ പരാജയമായിരുന്നു. 

എന്തായാലും ഈ അനുഭവങ്ങളാണ് ലിയോയുടെ കാര്യത്തില്‍ വിജയ് ആരാധകരെ ആശങ്കയിലാക്കുന്നത് എന്നാണ് തമിഴകത്തെ വാര്‍ത്ത. എന്നാല്‍ വിജയിയുടെ താരപ്രഭയിലും ലോകേഷിന്‍റെ ക്രാഫ്റ്റിലുള്ള ധൈര്യത്തിലും ചിത്രം മികച്ച വിജയമായിരിക്കും എന്നാണ് വിജയ് ഫാന്‍സ് പ്രതീക്ഷിക്കുന്നത്. 

ലിയോയ്ക്ക് പാരവയ്ക്കാന്‍ ഡിഎംകെയും ഉദയനിധിയും ശ്രമിക്കുന്നുണ്ടോ? തമിഴകത്ത് ചര്‍ച്ച, വിവാദം

ചന്ദ്രമുഖി രണ്ടാം വരവില്‍ ഞെട്ടിച്ചോ?: ചന്ദ്രമുഖി 2 ആദ്യദിന കളക്ഷന്‍ കണക്ക് പുറത്ത്

​​​​​​​Asianet News Live
 

click me!