കേരളത്തിലെ ചിത്രത്തിന്‍റെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്ന കാര്യം പുറത്തുവിട്ടിരുന്നു.
തിരുവനന്തപുരം: വിജയ് ചിത്രം ലിയോയുടെ അഡ്വാന്‍സ് ബുക്കിംഗ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. നാല് ദിവസങ്ങൾക്ക് അപ്പുറം ചിത്രം തിയറ്ററിൽ എത്തുന്ന ചിത്രത്തിന്‍റെ ബുക്കിംഗ് അതിവേഗം ഫില്ലാകുന്നു എന്നാണ് ബുക്കിംഗ് സൈറ്റുകളിലെ ട്രെന്‍റ്. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ഓഡിയോ ലോഞ്ച് റദ്ദാക്കൽ, ട്രെയിലർ ഡയലോഗ് വിവാദം തുടങ്ങിയവ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതൊന്നും ചിത്രത്തെ ബാധിച്ചില്ലെന്നാണ് കേരളത്തില്‍ ഒക്ടോബര്‍ 15 അര്‍ദ്ധരാത്രി ആരംഭിച്ച അഡ്വാന്‍സ് ബുക്കിംഗ് കാണിക്കുന്നത്. '
പ്രമുഖ ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലെ തിരുവനന്തപുരത്തെ ബുക്കിംഗ് നോക്കിയാല്‍ പ്രധാന തീയറ്റര്‍ ഏരീസ് പ്ലക്സിലെ ആദ്യദിന ഷോകള്‍ എല്ലാം ഫുള്ളാണ് എന്ന് കാണാം. 4 മണി മുതല്‍ 8 മണിവരെയുള്ള ഷോകളുടെ ടിക്കറ്റുകള്‍ എല്ലാം വിറ്റുപോയിട്ടുണ്ട് ഇവിടെ.
കേരളത്തിലെ ചിത്രത്തിന്‍റെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്ന കാര്യം പുറത്തുവിട്ടിരുന്നു. ചിത്രത്തിന് കേരളത്തിൽ മാത്രം 600ലേറെ സ്ക്രീനുകളില്‍ ചിത്രം കളിക്കും. ഇത് പ്രകാരം ആണെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ലഭിക്കുന്ന ചിത്രമാകും ലിയോ.
സംസ്ഥാനത്ത് ഒക്ടോബർ 19ന് പുലർച്ചെ 4 മണി മുതൽ ഷോകൾ ആരംഭിക്കും. എന്നാൽ തമിഴ് നാട്ടിൽ ഒൻപത് മണിക്കാകും ഷോ തുടങ്ങുക. തുനിവ് എന്ന അജിത്ത് ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകർ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ 4 മണി ഷോയ്ക്ക് നിരോധനം ഏർപ്പെടുത്തി. 4 Am - 7.15 Am - 10 .30 Am - 2 Pm - 5.30 Pm - 9 PM - 11.59 Pm എന്നിങ്ങനെയാണ് കേരളത്തിലെ ആദ്യദിന ഷോ ടൈം. അതായത് ഏഴ് ഷോൾ ഒരുദിവസം. തമിഴ്നാട്ടില്‍ പോലും അഞ്ച് ഷോകള്‍ക്ക് മാത്രമാണ് ഒരു ദിവസം അനുമതിയുള്ളത്.
പുലർച്ചെ ഷോകൾ ഇല്ലാത്തത് കൊണ്ടുതന്നെ കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിൽ വലിയ തോതിലുള്ള പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്. അതായത്, പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ. വിജയ് ഫാൻസുകാർ ആയിരിക്കും ഇക്കൂട്ടത്തിൽ ഏറെയും. കേരളത്തിനൊപ്പം കർണാടകയിലും ലിയോയുടെ 4എഎം ഷോ ഉണ്ടായിരിക്കും. നോർത്ത് ഇന്ത്യയിൽ രാവിലെ 11.30 മണി മുതൽ ആകും ഷോകളെന്നും വിവരമുണ്ട്.
സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അർജുൻ സർജ, സഞ്ജയ് ദത്ത്, തൃഷ, മാത്യു, മൻസൂർ അലിഖാൻ, ബാബു ആന്റണി, സാന്റി മാസ്റ്റർ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ലിയോയ്ക്ക് തിരിച്ചടി: ആ ഷോകള്‍ ക്യാന്‍സിലാക്കി, പണം മടക്കി നല്‍കി; ഞെട്ടലില്‍ വിജയ് ആരാധകര്‍.!
'ചന്ദനമഴ' വീണ്ടും പെയ്തപോലെ'; ആ നിമിഷങ്ങളില്‍ വീണ്ടും സന്തോഷിച്ച് പ്രേക്ഷകര്‍ - വീഡിയോ