ലിയോ രണ്ടിനെ കുറിച്ച് സംവിധായകൻ.
വിജയ്‍യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ലിയോ. ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സിനിമയുടെ റിലീസ് സമയത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിജയ് രാഷ്‍ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയുമാണ്. ലോകേഷ് കനകരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതില്‍ സൂചന നല്‍കിയിരിക്കുകയാണ്.
വിജയ്‍ക്ക് മാത്രമാണ് തീരുമാനം എടുക്കാനാവൂകയെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കിയതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വിജയ് സമ്മതിച്ചാല്‍ എന്തായാലും രണ്ടാം ഭാഗം ചെയ്യുമെന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു. ലിയോ എന്ന സിനിമയില്‍ പ്രകടനമായിരുന്നു താരം എന്ന നിലയേക്കാള്‍ റിലീസിന് വിജയ്‍യെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടത്.
undefined
ദളപതി വിജയ് നായകനായി ഒടുവില്‍ ദ ഗോട്ട് ആണ് പ്രദര്‍ശനത്തിന് എത്തിയത്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട്. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി രണ്ടാം ഭാഗം പ്രഖ്യാപിട്ടില്ല. വിജയ് രാഷ്‍ട്രീയത്തില്‍ തുടരുന്നതിനാലാണ് രണ്ടാം ഭാഗത്ത് അജിത്ത് കുമാറിനെ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ ഗോട്ടിനെ കുറിച്ച് തമിഴ് താരം അജിത്ത് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നതും വാര്‍ത്ത പ്രചരിച്ചിരുന്നു.
Read More: മിത്രൻ ജവഹറിന്റെ സംവിധാനത്തില്‍ മാധവൻ, ഫസ്റ്റ് ലുക്ക് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക