'ഡിയർ വാപ്പിയെ സ്വീകരിച്ചവർക്ക് ഒരായിരം നന്ദി'; ലാൽ

By Web Team  |  First Published Feb 19, 2023, 4:46 PM IST

രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രം കുടുംബപ്രേക്ഷകർ നിറഞ്ഞ മനസോടെ സ്വീകരിച്ചിരിക്കുകയാണ്.


ജീവിത സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഒരു അച്ഛനും മകളും ഒരുമിച്ച് ചേർന്ന് നടത്തുന്ന പോരാട്ടങ്ങളുടെ കഥ പറയുന്ന ഡിയർ വാപ്പി തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തിയത്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രം കുടുംബപ്രേക്ഷകർ നിറഞ്ഞ മനസോടെ സ്വീകരിച്ചിരിക്കുകയാണ്. തങ്ങളുടെ സിനിമയെ ഇരു കൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നടൻ ലാൽ വീഡിയോയിലൂടെ നന്ദി അറിയിച്ചു.

'ഡിയർ വാപ്പി എന്ന ഈ കൊച്ചു സിനിമയെ വലിയ വിജയത്തിലേക്ക് നയിച്ച, രണ്ടും കൈയും നീട്ടി സ്വീകരിച്ച മലയാളത്തിലെ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഭാവിയിലും നിങ്ങളുടെ സഹകരണവും പ്രോത്സാഹനവും ആത്മാർത്ഥമായി പ്രതീക്ഷിച്ചു കൊണ്ട്, നന്ദി, ഒരായിരം നന്ദി.', എന്ന് ലാൽ പറഞ്ഞു. ഷാൻ തുളസീധരൻ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Latest Videos

അച്ഛന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ മകൾ; 'ഡിയർ വാപ്പി' റിവ്യു

ഷാന്‍ തുളസീധരന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജു,ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ലിജോ പോള്‍ ചിത്രസംയോജനവും, എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ – നജീര്‍ നാസിം, സ്റ്റില്‍സ് – രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ – സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

click me!