വെക്കേഷന് റിസോര്‍ട്ടില്‍ പോയത് പോലെയായിരുന്നു ആദ്യം. ഇടയ്ക്ക് അനുവും സരസ്വതിയും ഇവരോടൊപ്പം ചേരുകയായിരുന്നു.
തിരുവനന്തപുരം: ദുബായ് ട്രിപ്പ് കഴിഞ്ഞ് നാട്ടിലെത്തിയിരിക്കുകയാണ് ലക്ഷ്മി നായരും കുടുംബവും. നേരത്തെ പറഞ്ഞത് പോലെ ഇനി സര്‍ജറിയാണ്. ഡിസ്‌ക്ക് കൊളാപ്‌സിന് വേണ്ടിയുള്ള കീഹോള്‍ സര്‍ജറിയാണ്. സര്‍ജറിക്കായി ആശുപത്രിയിലേക്ക് പോവുന്നതും അതിന് ശേഷമുള്ള കാര്യങ്ങളുമായിരുന്നു പുതിയ വീഡിയോയില്‍. മോളും അനുക്കുട്ടിയുമെല്ലാം കൂടെയുണ്ട്. പാര്‍വതി ഒറ്റയ്ക്കാണ് വരുന്നത്. അശ്വിനും മക്കളുമൊന്നും വരുന്നില്ല. പേടിയുണ്ടോ എന്ന് ചോദിച്ചാല്‍ പേടിയുണ്ട്. അത് പുറത്ത് കാണിക്കുന്നില്ലെന്നേയുള്ളൂ. ജനറല്‍ അനസ്‌ത്യേഷ്യയാണ്. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും ലക്ഷ്മി നായര്‍ പറഞ്ഞിരുന്നു.
വെക്കേഷന് റിസോര്‍ട്ടില്‍ പോയത് പോലെയായിരുന്നു ആദ്യം. ഇടയ്ക്ക് അനുവും സരസ്വതിയും ഇവരോടൊപ്പം ചേരുകയായിരുന്നു. ഇനി സര്‍ജറി കഴിഞ്ഞാല്‍ എന്താവും എന്നറിയില്ല. മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സര്‍ജറി. എല്ലാം കഴിഞ്ഞു, ഇപ്പോള്‍ ഓക്കെയാണ്. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം അവര്‍ എന്നെ നടത്തിച്ചു. ടോയ്‌ലറ്റിലും കൊണ്ടുപോയി. അതിന് ശേഷമാണ് അവര്‍ റൂമിലേക്ക് മാറ്റിയത്. 75 ശതമാനത്തോളം വേദന മാറി. ഇനി ഫിസിയോതെറാപ്പി ചെയ്യാനുണ്ട്. മൂന്നാഴ്ച വിശ്രമമാണ്. ദൂരയാത്രകളൊന്നും പറ്റില്ല.
ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് പോവുന്ന ഫീലിംഗ്‌സൊന്നും എനിക്കില്ല. ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ നിന്നും പോവുന്നത് പോലെയാണ് തോന്നുന്നത്. എന്തെങ്കിലും അസുഖം വന്നിട്ട് സര്‍ജറി പറഞ്ഞാല്‍ പേടിച്ച് ഇരിക്കരുത്. മൂന്നര മാസം ഞാന്‍ പെന്‍ഡിംഗില്‍ വെച്ച കാര്യമായിരുന്നു. പിന്നെ അങ്ങ് ചെയ്തു. ആരോഗ്യമുണ്ടെങ്കിലല്ലേ നമുക്ക് കാര്യങ്ങളൊക്കെ ചെയ്യാനായി സാധിക്കുകയുള്ളൂ.
പോസിറ്റീവായി തന്നെ എടുത്ത് പരിഹരിക്കുക. അതുപോലെ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത് വെക്കുക. അത് സേഫാണ്. ഇന്‍ഷുറന്‍സ് കവറേജുണ്ടെങ്കില്‍ കാര്യങ്ങളെല്ലാം എളുപ്പമാണെന്നുമായിരുന്നു ലക്ഷ്മി നായര്‍ പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ കമന്റുകള്‍ പങ്കുവെച്ചിട്ടുള്ളത്.
'എന്തൊരു ദ്രോഹമാണിത്, ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍റെ അവസ്ഥ ഇത്, അപ്പോ സാധാരണക്കാര്‍ക്കോ?'
Wayanad Landslide Live: ഉള്ളുലഞ്ഞ് നാട്; മരണം 243 ആയി, കാണാതായത് 240 പേരെ