'ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോപ്പ് പടം'; ഒടിടിക്ക് പോലും വേണ്ടതെ യൂട്യൂബില്‍ വന്നു, പിന്നെ സംഭവിച്ചത് അത്ഭുതം!

By Web Team  |  First Published Oct 4, 2024, 1:57 PM IST

45 കോടി ബജറ്റിൽ ഒരുങ്ങിയ അർജുൻ കപൂർ ചിത്രം ദ ലേഡി കില്ലർ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ഒടുവില്‍ യൂട്യൂബില്‍ ഇട്ടപ്പോള്‍ സംഭവിച്ചത് 


മുംബൈ: സിനിമകള്‍ അവ തീയറ്ററിലെത്തുമ്പോള്‍ എല്ലാം തികഞ്ഞ ക്വാളിറ്റിയിലായിരിക്കണം എന്ന് വളരെയധികം ശ്രദ്ധ ചെലുത്തുകയും തന്ത്രപരമായ പ്രമോഷനും നടത്തുന്ന കാലമാണിത്. എന്നാല്‍ ഈക്കാലത്ത് പൂജ്യം പ്രമോഷനുമായി ഒരു ബോളിവുഡ് ചിത്രം അപൂർണ്ണമായി പുറത്തിറങ്ങി. 45 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ദേശീയതലത്തിൽ ആയിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് വിറ്റത്. ഒരു ലക്ഷത്തില്‍ താഴെ കളക്ഷനും. ശരിക്കും പറഞ്ഞാല്‍ 70,000 രൂപയോളം. ചിലപ്പോള്‍ ബജറ്റും കളക്ഷനും വച്ച് നോക്കിയാല്‍ ബോളിവുഡിലെ വലിയ പരാജയങ്ങളിലൊന്നാണ് ഈ ചിത്രം. 

അജയ് ബെല്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ദ ലേഡി കില്ലറിൽ അർജുൻ കപൂറും ഭൂമി പെഡ്‌നേക്കറുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 45 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം നിർമ്മാണഘട്ടത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടു. 

Latest Videos

undefined

ഒടുവിൽ 2023 നവംബറിൽ റിലീസ് ചെയ്തു. ബോക്‌സ് ഓഫീസിൽ ഒരു ലക്ഷത്തിൽ താഴെയാണ് ചിത്രം നേടിയത്. മുഖ്യധാരാ ബോളിവുഡ് ചിത്രങ്ങളിലെ വന്‍ പരാജയം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

പിന്നാലെ ചിത്രത്തിന്‍റെ പരാജയകാരണം വെളിപ്പെടുത്തി സംവിധായകനും രംഗത്തെത്തിയിരുന്നു. ചിത്രം അപൂര്‍ണ്ണമാണെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ അത് ശരിയാണെന്നും എന്നാല്‍ അങ്ങനെ റിലീസ് ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്നും ഒരു ഒടിടി ഡീല്‍ ആയിരുന്നു കാരണമെന്നും സംവിധായകന്‍ അന്ന് പറഞ്ഞിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിന്‍റെ പേരാണ് അന്ന് പറയപ്പെട്ടത്. 

എന്നാല്‍ തിയറ്ററില്‍ ദുരന്തമായ ചിത്രം നെറ്റ്ഫ്ലിക്സില്‍ എന്നല്ല മറ്റൊരു ഒടിടി പ്ലാറ്റ്ഫോമുകളിലും  എത്തിയിരുന്നില്ല. പിന്നീട് ചിത്രത്തിന്‍റെ ദുരന്തം വലിയ വാര്‍ത്തയായതിന് പിന്നാലെ പത്ത് മാസത്തിനിപ്പുറം 
ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തു നിര്‍മ്മാതാക്കള്‍. നിര്‍മ്മാതാക്കളായ ടി സിരീസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. 

ചിത്രം കണ്ടിട്ടില്ലാത്ത പ്രേക്ഷകര്‍ക്കായി 4കെ പതിപ്പ് ആണ് നിര്‍മ്മാതാക്കള്‍ എത്തിച്ചത്. സെപ്തംബര്‍ 3 യൂട്യൂബില്‍ എത്തിയ പടത്തിന് ഇപ്പോഴത്തെ കാഴ്ചക്കാരുടെ എണ്ണം 21 ലക്ഷം വരും. ഇതായത് മൊത്തം തീയറ്ററില്‍ നിന്നും കിട്ടിയതിനെക്കാള്‍ കളക്ഷന്‍ യൂട്യൂബില്‍ ഇട്ട പടത്തിന് ലഭിച്ചിരിക്കും. 

വിജയ്‍യുടെ 'ഗോട്ട്' ശരിക്കും ലാഭമോ നഷ്ടമോ? രക്ഷയായത് ഒറ്റകാര്യം, അവസാന കണക്ക് പുറത്ത് !

കമല്‍ഹാസന്‍ ചിത്രത്തിന് പിന്നാലെ അടുത്ത നിര്‍ണ്ണായക തീരുമാനം നയന്‍താര ചിത്രത്തിനോ; പുതിയ അപ്ഡേറ്റ്?

click me!