'ഒറ്റി'ന്റെ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി.
ഇക്കുറി ഓണത്തിന് തിയറ്റുകളില്‍ ആഘോഷമായിരിക്കും. ഓണ റീലീസായി ഇന്ന് 'പാല്‍ത്തു ജാൻവര്‍' എത്തിക്കഴിഞ്ഞു. 'പത്തൊമ്പതാം നൂറ്റാണ്ട്', 'ഒരു തെക്കൻ തല്ലുകേസ്' എന്നിവയാണ് തിരുവോണ ദിനത്തില്‍ തിയറ്ററുകളില്‍ എത്തുന്ന മറ്റു ചിത്രങ്ങള്‍. ഓണാഘോഷം കളറാക്കാൻ കുഞ്ചാക്കോ ബോബന്റെ 'ഒറ്റ്' എന്ന ചിത്രവും എത്തും എന്നതാണ് പുതിയ വാര്‍ത്ത.
സെപ്‍തംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രായിരുന്ന ഒറ്റ്. എന്നാല്‍, ദ്വിഭാഷ ചിത്രമായ 'ഒറ്റി'ന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലം തീയ്യതി മാറ്റുകയായിരുന്നു. സംവിധായകൻ ടി പി ഫെല്ലിനി ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഈ ചിത്രത്തിനു വേണ്ടി ചോരയും നീരും കൊടുത്തിട്ടുണ്ട്. വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രേക്ഷകരെയാണ് മനസില്‍ കാണുന്നത്. ഒരു കാര്യവും പരിഗണിക്കാതിരിക്കപ്പെടരുതെന്ന് തോന്നിയതിനാലാണ് ഈ റിലീസ് മാറ്റം. വൈകാതെ ഒരേ ദിവസം ചിത്രം ലോകമാകമാനം തിയറ്ററുകളിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നമായിരുന്നു സംവിധായകന്‍ അറിയിച്ചത്. 'ഒറ്റ്' സെപ്‍തംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് അറിയിച്ച് മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
undefined
തമിഴിൽ 'രണ്ടകം' എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മേക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്, പിആർഒ ആതിര ദിൽജിത്ത്.
പൃഥ്വിരാജ് നായകനാകുന്ന 'ഗോള്‍ഡ്' എന്ന ചിത്രം ഓണത്തിന് എത്തുമെന്ന് അറിയിച്ചിരുന്നതായിരുന്നെങ്കിലും റിലീസ് മാറ്റിയിച്ചുണ്ട്. റിലീസ് മാറ്റിയ കാര്യം സംവിധായകൻ അൽഫോൺസ് പുത്രൻ സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ 'ഗോൾഡ്' ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. 'ഗോൾഡ്‍' റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു അല്‍ഫോണ്‍സ് പുത്രൻ എഴുതിയത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. നയൻതാരയാണ് നായിക.
Read More : തിയറ്ററുകളില്‍ അഭിപ്രായം നേടി 'നക്ഷത്തിരം നകര്‍കിരത്', ചിത്രത്തിലെ ദൃശ്യങ്ങള്‍ പുറത്ത്