ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു തുടങ്ങിയവരും
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. എറണാകുളം കടവന്ത്ര ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ സംവിധായകൻ മഹേഷ് നാരായണൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു.
ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി നായർ, അനുനാഥ്, ലയം മാമ്മൻ, ഐശ്വര്യ, അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ദി ഗ്രീൻ റൂം എന്നീ ബാനറുകളിൽ മാർട്ടിൻ പ്രക്കാട്ട്, രഞ്ജിത്ത് നായർ, സിബി ചാവറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗീസ് രാജ് നിർവ്വഹിക്കുന്നു. ഷാഹി കബീർ തിരക്കഥ, സംഭാഷണമെഴുതുന്നു.
undefined
സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്,
ആർട്ട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് സമീറ സനീഷ്, സ്റ്റിൽസ് നിദാദ് കെ എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ റെനിത് രാജ്, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് അനിൽ ജി നമ്പ്യാർ, സുഹൈൽ, പി ആർ ഒ- എ എസ് ദിനേശ്.