മഞ്ജു വാര്യരാണ് നായികയെന്നാണ് റിപ്പോര്‍ട്ടുകള്‍
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും കൌതുകമുണര്‍ത്തുന്ന ചിത്രങ്ങളുടെ ഭാഗമാവുന്ന നായക താരങ്ങളിലൊരാള്‍ കുഞ്ചാക്കോ ബോബന്‍ ആണ്. ചാക്കോച്ചന്‍റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ന്നാ താന്‍ കേസ് കൊട്. അടുത്ത റിലീസും അദ്ദേഹത്തിന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. ടിനു പാപ്പച്ചന്‍റെ സംവിധാനത്തിലെത്തുന്ന ചാവേര്‍ ആണ് ചിത്രം. അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ മറ്റൊരു സര്‍പ്രൈസ് പ്രോജക്റ്റും കുഞ്ചാക്കോ ബോബന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
യുവനിരയിലെ ഏറ്റവും ശ്രദ്ധേയ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും അറിയുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കിയ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പ്രോജക്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
undefined
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്‍റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂണ്‍ രണ്ടാം വാരം ആയിരുന്നു. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 2024 ജനുവരി 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
ALSO READ : ഒന്നല്ല, രണ്ട് പ്രഖ്യാപനങ്ങള്‍! ആരാധകര്‍ കാത്തിരുന്ന 'എമ്പുരാന്‍' അപ്ഡേറ്റ് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക