എന്തുകൊണ്ട് 'ഒറ്റ്' കാണണം? കുഞ്ചാക്കോ ബോബന്‍ പറയുന്നു

By Web Team  |  First Published Aug 22, 2022, 4:21 PM IST

അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം


കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്ന് നേടിയതിന്‍റെ ആഹ്ലാദത്തിലാണ് കുഞ്ചാക്കോ ബോബന്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ന്നാ താന്‍ കേസ് കൊട് ആണ് ആ ചിത്രം. അംബാസ് രാജീവന്‍ എന്ന മുന്‍ കള്ളന്‍റെ വേഷം ചാക്കോച്ചന്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ഒന്നുമായിരുന്നു. പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന തന്‍റെ അടുത്ത ചിത്രവും കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് പ്രത്യേകതകളും പ്രതീക്ഷകളും ഉള്ളതാണ്. തീവണ്ടി സംവിധായകന്‍ ഫെല്ലിനി ടി പി സംവിധാനം ചെയ്‍ത ചിത്രം മലയാളത്തിലും തമിഴിലുമായാണ് എത്തുക. ഒറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് മറ്റൊരു പ്രധാന പ്രത്യേകത കൂടി ഉണ്ട്. അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്നതാണ് അത്. ചിത്രത്തെക്കുറിച്ച് പറയുകയാണ് ചാക്കോച്ചന്‍.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ പരിപൂര്‍ണ്ണമായ സ്വീകരണത്തിനു ശേഷം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഒറ്റ്. വളരെ വ്യത്യസ്തമായ ഒരു കഥയും പാത്രസൃഷ്ടിയും മേക്കിംഗ് സ്റ്റൈലും. നിത്യഹരിത നായകനായ അരവിന്ദ് സ്വാമി 25 വര്‍ഷത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായത് ഒരു ബഹുമതിയായാണ് ഞാന്‍ കണ്ടത്. വലിയ സന്തോഷവും തോന്നി. തീവണ്ടിക്കു ശേഷം ഫെല്ലിനിയും ഓഗസ്റ്റ് സിനിമാസും ഒന്നിക്കുന്നത് ഒരു ആക്ഷന്‍ പാക്ക്ഡ് എന്‍റര്‍ടെയ്‍നറിനു വേണ്ടിയാണ്. ജാക്കി ഷ്രോഫ്, ആടുകളം നരേന്‍, ഈഷ റെബ്ബ, ദീപ്തി സതി എന്നിവരുടെ സാന്നിധ്യം ചിത്രത്തെ കൂടുതല്‍ ആവേശകരമാക്കുന്നു. സിനിമാപ്രേമികള്‍ക്ക് ത്രില്ലിഗും സിനിമാറ്റിക്കും ആയ ഒരു തിയറ്റര്‍ അനുഭവമായിരിക്കും ഒറ്റ്. ചിത്രം സെപ്റ്റംബര്‍ 2 ന് പ്രദര്‍ശനം ആരംഭിക്കും, ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Latest Videos

ALSO READ : 'പുഷ്‍പ'യേക്കാള്‍ വലുത്; 'പുഷ്‍പ 2'ന് ഹൈദരാബാദില്‍ ആരംഭം

ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. എ എച്ച് കാശിഫും അരുൾ രാജും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം അരുൾ രാജ്, ഛായാഗ്രാഹണം വിജയ്, അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മെയ്ക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്.

click me!