സിദ്ധാര്‍ത്ഥിനെ മരണത്തിന് വിട്ടുകൊടുക്കാതെ സുമിത്ര : കുടുംബവിളക്ക് റിവ്യു

By Web Team  |  First Published Oct 26, 2023, 11:35 AM IST

അനങ്ങാനോ സംസാരിക്കാനോ വയ്യാത്ത മകനെ വീട്ടിലെത്തിച്ചതും അമ്മ സരസ്വതി വലിയൊരു പരാതിക്കെട്ട് അഴിക്കുകയാണ് ആദ്യം ചെയ്തത്.


പകടത്തില്‍പെട്ട് ആരും നോക്കാനില്ലാതെ കിടന്ന സിദ്ധാര്‍ത്ഥിനെ ഇപ്പോള്‍ നോക്കുന്നതും പരിചരിക്കുന്നതുമെല്ലാം ഒരിക്കല്‍ സിദ്ധാര്‍ത്ഥ് തള്ളിപ്പറഞ്ഞ ആളുകളാണ്. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം പോകാനായി സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ച സുമിത്രയും, സുമിത്ര വിവാഹം കഴിച്ചെന്ന ഒറ്റ പ്രശ്‌നത്തില്‍ സിദ്ധാര്‍ത്ഥ് കൊല്ലാന്‍ ശ്രമിച്ച രോഹിത്തുമെല്ലാമാണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥിനെ ശുശ്രൂഷിക്കുന്നത്. 

ചികിത്സയെല്ലാം കഴിഞ്ഞ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ എത്തിയിരിക്കുന്നത് ശ്രീനിലയം വീട്ടിലാണ്. സിദ്ധാര്‍ത്ഥ് രണ്ടാമത് വിവാഹം കഴിക്കുകയും, ഉപേക്ഷിച്ചതുമായ വേദികയും അതേ വീട്ടില്‍ തന്നെയാണുള്ളത്. അങ്ങനെ സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ചതും തള്ളിപ്പറഞ്ഞതുമായ ഒരുകൂട്ടം ആളുകള്‍ക്കിടയില്‍, അവരുടെ സഹതാപത്തിലാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ ജീവിക്കുന്നത്.

Latest Videos

undefined

അനങ്ങാനോ സംസാരിക്കാനോ വയ്യാത്ത മകനെ വീട്ടിലെത്തിച്ചതും അമ്മ സരസ്വതി വലിയൊരു പരാതിക്കെട്ട് അഴിക്കുകയാണ് ആദ്യം ചെയ്തത്. ഇവനെ നടത്തിക്കാമെന്നെല്ലാം പറഞ്ഞ് വലിയ വൈദ്യന്റെ അടുത്ത് കൊണ്ടുപോയിട്ടും ഇങ്ങനെ ജീവച്ഛവമായിട്ടാണല്ലോ തിരികെ എത്തിച്ചതെന്നാണ് സരസ്വതി ആദ്യംതന്നെ പറയുന്നത്. പിന്നീട് സിദ്ധാര്‍ത്ഥിന് ഈ ഗതി വന്നപ്പോഴും, ഇപ്പോഴത്തെ ഭാര്യയായ വേദിക തിരിഞ്ഞ് നോക്കിയില്ല എന്നുമെല്ലാം സരസ്വതിയമ്മ പറയുന്നുണ്ട്. 

സിദ്ധാര്‍ത്ഥ് വീട്ടില്‍ എത്തുമ്പോഴേക്കും വീടുവിട്ട് പോകാനാണ് വേദിക ശ്രമിച്ചത്. സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ച് മറ്റൊരു വഴിയും ഇല്ലാതെയിരിക്കുന്ന സമയത്ത് അഭയം കൊടുത്തവര്‍ പറഞ്ഞ ഒരേയൊരു കാരണത്താലാണ് വേദിക ഇപ്പോഴും ശ്രീനിലയത്തില്‍ത്തന്നെ നില്‍ക്കുന്നത്. വേദികയോട് മറ്റെങ്ങോട്ടും പോകേണ്ടെന്ന് പറഞ്ഞതാകട്ടെ സിദ്ധാര്‍ത്ഥിന്റെ അച്ഛനും. വേദികയേയും സിദ്ധാര്‍ത്ഥിനേയും വിണ്ടും അടുപ്പിക്കാനാണ് അച്ഛന്‍ ശിവദാസന്‍ ശ്രമിക്കുന്നത്.

അടുത്ത ദിവസം റൂമില്‍ ഒറ്റയ്ക്ക് കിടക്കുകയായിരുന്നു സിദ്ധാര്‍ത്ഥ് പെട്ടന്ന് ചില ശാരീരിക പ്രശ്‌നങ്ങള്‍ വരുകയാണ്. വേദികയേയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോകാന്‍ നിന്ന സുമിത്ര യാദൃശ്ചികമായ അങ്ങോട്ട് ചെല്ലുകയും സിദ്ധാര്‍ത്ഥിന്റെ വെപ്രാളവും മറ്റും കാണുകയുമായിരുന്നു. സിദ്ധാര്‍ത്ഥ് ശര്‍ദ്ധിക്കാനുള്ള ശ്രമമായിരുന്നെന്നും, സുമിത്ര കാണാതിരുന്നെങ്കില്‍ അത് ചിലപ്പോള്‍ മരണത്തിലേക്ക് നയിച്ചേക്കുമായിരുന്നുമെന്നുമാണ് അനു പറയുന്നത്. സിദ്ധാര്‍ത്ഥിന്റെ പ്രാണന്‍ പോകുന്നപോലെയുള്ള വെപ്രാളംകണ്ടാണ് താന്‍ ഇടപെട്ടതെന്നാണ് സുമിത്രയും പറയുന്നത്. എന്നാല്‍ സുമിത്ര സിദ്ധാര്‍ത്ഥിനെ അമിതമായി പരിചരിക്കുന്നത് രോഹിത്തിന് ഇഷ്ടപ്പെടുന്നുമില്ല.

ശിവാഞ്ജലി ടീം പിരിയുമോ? തീപടര്‍ത്തി ചര്‍ച്ച മുറുകുന്നു.!

'അത് വന്‍ ട്വിസ്റ്റായിരുന്നു കേട്ടോ': ഒന്നിച്ച് ഗോപികയും ജിപിയും, വൈറലായി വീഡിയോ

asianet news live
 

click me!