'ഓണത്തിന് കടലില്‍ അടിപ്പൂരം': 'കൊണ്ടല്‍' ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി

By Web Team  |  First Published Aug 25, 2024, 11:44 AM IST

സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റഴ്സ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. 


കൊച്ചി: യുവതാരം ആന്റണി വർ​ഗീസ് നായകനായി എത്തുന്ന 'കൊണ്ടല്‍' എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റഴ്സ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്.  ആന്‍റണി വര്‍ഗീസ്, ഷബീർ എന്നിവരെ കൂടാതെ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും ഈ ചിത്രത്തിന്‍റെ താരനിരയിലുണ്ട്.

കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന കൊണ്ടലിൽ നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി കൊണ്ടൽ തിയറ്ററുകളിലെത്തും.

Latest Videos

undefined

റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, ആക്ഷൻ വിക്രം മോർ, കലൈ കിങ്‌സൺ, തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, കലാസംവിധാനം അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, മേക്കപ്പ് അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി.

ആര്‍ഡ‍ിഎക്സിന് ശേഷം സാം സിഎസ് വീണ്ടും സംഗീതം നല്‍കുന്ന ആക്ഷന്‍ ചിത്രമാണ് 'കൊണ്ടല്‍'. കഴിഞ്ഞ ഓണത്തിന് എത്തിയ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റഴ്സ് നിർമ്മിച്ച ആര്‍ഡ‍ിഎക്സ് ആ വര്‍ഷത്തെ ഓണം വിന്നറായിരുന്നു.

'കൊണ്ടലി'ൽ കൈയടി നേടാൻ 'ഡാൻസിംഗ് റോസ്' ഷബീർ; ആൻ്റണി വർഗീസ് ചിത്രം ഓണത്തിന്

'ജോസേട്ടായി'യുമായുള്ള അങ്കം കഴിഞ്ഞു, ഇനി പെപ്പെയ്ക്ക് ഒപ്പം; 'കൊണ്ടലി'ൽ കസറാൻ രാജ് ബി ഷെട്ടി

tags
click me!