കളക്ഷനില്‍ രണ്ടാമത് എത്തിയിരിക്കുന്ന താരം ഒരു സര്‍പ്രൈസുമാണ്.
മലയാളത്തെ അപേക്ഷിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല തമിഴകത്തിന് 2024. എന്നാല്‍ പതിവു പോലെ സൂപ്പര്‍ താരങ്ങളായ രജനികാന്തും വിജയ്‍യും വിജയക്കൊടി നാട്ടി. വൻ ഹൈപ്പിലെത്തിയ കമല്‍ഹാസന്റെയും വിക്രത്തിന്റെയും ചിത്രങ്ങള്‍ പ്രതീക്ഷയ്‍ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. വമ്പൻ
ക്യാൻവാസില്‍ എത്തിയ സൂര്യ ചിത്രം കങ്കുവയ്‍ക്കും നിരാശയായിരുന്നു 2024 സമ്മാനിച്ചത്.
ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ ആരാണ് മുന്നില്‍ എന്നതിന് തമിഴകത്തിന്റെ ഉത്തരം എന്തായാലും വിജയ്‍യായിരിക്കും. ദളപതി വിജയ്‍ നായകനായ ചിത്രം ദ ഗോട്ട് പ്രതീക്ഷകള്‍ അങ്ങനങ്ങ് തെറ്റിച്ചില്ല. ദ ഗോട്ട് ആഗോളതലത്തില്‍ ആകെ 457.12 കോടി രൂപ നേടി. ദ ഗോട്ട് ഇന്ത്യയില്‍
296.87 രൂപയും നേടിയിരുന്നു.
undefined
മൂന്നാം സ്ഥാനത്ത് എത്തിയത് രജനികാന്താണ്. രജനികാന്തിന്റെ വേട്ടയ്യൻ ആഗോളതലത്തില്‍ 253.67 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ മാത്രം വേട്ടയ്യൻ 167.69 കോടി രൂപയാണ് നേടിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ലെന്നാണ് സിനിമാ അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
രജനികാന്ത് പണം തിരിച്ചു നല്‍കണമെന്ന് ചിത്രത്തിന്റെ വിതരണക്കാര്‍ ആവശ്യപ്പെട്ടതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആഗോളതലത്തില്‍ തമിഴകത്ത് രണ്ടാമത് എത്തിയ താരം സസ്‍പെൻസായിരുന്നു. രണ്ടാം നിരയിലുള്ള ശിവകാര്‍ത്തികേയനാണ് ആഗോള കളക്ഷനില്‍ തമിഴകത്ത് രണ്ടാമത്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 333.6 കോടിയാണ് ആകെ നേടിയത്. നാലാമാതകട്ടെ വിജയ് സേതുപതി നായകനായ ചിത്രം മഹാരാജ ഇടംനേടിയത് ആകെ 165.5 കോടി നേടിയാണ്. ചൈനയില്‍ മഹാരാജ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. തൊട്ടുപിന്നില്‍ ധനുഷിന്റെ രായൻ 154 കോടിയുമായി എത്തി. ഇന്ത്യൻ 2 ആഗോളതലത്തില്‍ 148.9 കോടി നേടി. അടുത്ത സ്ഥാനം106 കോടി നേടിയ ചിത്രമായ കങ്കുവയ്‍ക്കാണ്. തൊട്ടുപിന്നില്‍ 100 കോടിയുമായി വിക്രം ചിത്രം തങ്കലാനുമുണ്ട്. അരമണി നാല് 98.75 കോടിയോളം നേടിഒമ്പതാം സ്ഥാനത്തുമുണ്ട്. കോളിവുഡ് 2024ല്‍ ആഗോളതലത്തില്‍ 6756.49 ആകെ നേടിയപ്പോള്‍ ഇന്ത്യയില്‍ 2140.86 കോടിയും നേടി.
Read More: 'എന്റെ എംടി സാർ പോയല്ലോ', വേദനയോടെ മോഹൻലാല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക