"ഒരു ജാതി ജാതകം " സെറ്റ് സന്ദര്‍ശിച്ച് കെകെ ശൈലജ ടീച്ചര്‍; പി പി കുഞ്ഞികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു

By Web Team  |  First Published Jul 31, 2023, 7:26 AM IST

അരവിന്ദന്റെ അതിഥികൾ എന്ന വിജയചിത്രത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. 


മട്ടന്നൂര്‍: വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം " എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രിയായ  കെ കെ ശൈലജ ടീച്ചർ എംഎൽഎ എത്തി. മട്ടന്നൂർ കല്ല്യാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന "ഒരു ജാതി ജാതക'ത്തിന്റെ ലോക്കേഷനിൽ സ്നേഹ സന്ദർശനം നടത്തിയ കെ കെ ശൈലജ ടീച്ചർ ഈ വർഷത്തെ മികച്ച  സഹനടനുള്ള സംസ്ഥാന അവാർഡ് നേടിയ പി പി  കുഞ്ഞികൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. മലയാള സിനിമയുടെ ഇന്നത്തെ സാഹചര്യത്തെ കുറിച്ച് സംസാരിച്ചതിനു ശേഷം  ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു.

"ഒരു ജാതി ജാതകം "  ചിത്രത്തിൽ  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്  പി പി  കുഞ്ഞികൃഷ്ണന്‍. അരവിന്ദന്റെ അതിഥികൾ എന്ന വിജയചിത്രത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. വിനീത് ശ്രീനിവാസനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം പൂജ ചടങ്ങുകളോടെ ജൂലൈ 9ാം തീയതി കൊച്ചിയിലാണ് ആരംഭിച്ചത്.

Latest Videos

ബാബു ആന്റണി, മൃദുൽ നായർ, ഇഷ താൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, അമൽ താഹ, ഇന്ദു തമ്പി, ചിപ്പി ദേവസി, വർഷ രമേശ്‌, അരവിന്ദ് രഘു, ശരത് സഭ, പി പി കുഞ്ഞികൃഷ്ണൻ, രജിത മധു തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് നിര്‍മ്മാണം. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ  രചിക്കുന്നത്. 

വിനീത് ശ്രീനിവാസൻ നായകനാവുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇവർക്കു പുറമെ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. 

വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-രഞ്ജൻ ഏബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം ഷെമീജ് കൊയിലാണ്ടി, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ സൈനു.

'പാപ്പച്ച പാപ്പച്ച' : കുടുകുടെ ചിരിപ്പിക്കാൻ പാപ്പച്ചനും കൂട്ടരും എത്തി - വീഡിയോ ഗാനം

ജൂഡ് ആന്റണി ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തില്‍ വിക്രം നായകന് ‍?

click me!