കിഷ്കിന്ധാ കാണ്ഡം കൊണ്ടുപോകുമോ ഓണം? നിലയ്ക്കാത്ത അഭിനന്ദനം, 'അത്ഭുതപ്പെടുത്തുന്ന തിരക്കഥ'യെന്ന് ആനന്ദ് ഏകര്‍ഷി

By Web Team  |  First Published Sep 14, 2024, 12:04 AM IST

ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം' സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലര്‍ ആണെന്നാണ്‌ പരക്കെയുള്ള പ്രേക്ഷകാഭിപ്രായം


ഓണച്ചിത്രമായി പുറത്തിറങ്ങി വളരെ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്ന ചിത്രമാണ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം'. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലര്‍ ആണെന്നാണ്‌ പരക്കെയുള്ള പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ചെത്തുകയാണ് ദേശിയ അവാര്‍ഡ് നേടിയ ആട്ടം സിനിമയുടെ സംവിധായകന്‍ ആനന്ദ് എകര്‍ഷി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആനന്ദ് ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായം അറിയിച്ചത്.

ഈ ഓണത്തിന് ലുലുവിൽ പോയോ? ഇല്ലേൽ വിട്ടോ! ലേലം വിളിയിൽ തുടങ്ങും ആഘോഷം, സന്ദർശകരെ കാത്തിരിക്കുന്നത് നിറയെ സമ്മാനം

"അത്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ എഡിറ്റ്, സംഗീതം, സൗണ്ട്, ഡിസൈന്‍, ഛായാഗ്രഹണം...എല്ലാം ഒന്നിനൊന്ന് മികച്ചത്. ഇത്രയും പൂര്‍ണ്ണമായ, ഇത്രയും സിനിമയുള്ള സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല...കാണാതെ പോകരുത്." എന്ന് ആനന്ദ് ഫേസ്ബുക്കില്‍ കുറിച്ചു.

കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ  കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്.

Latest Videos

undefined

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: എന്റെർറ്റൈൻമെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!