'കിംഗ് ഓഫ് കൊത്ത'യുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരുക്കേറ്റു?, മറുപടിയുമായി ദുല്‍ഖര്‍

By Web Team  |  First Published Jan 31, 2023, 8:16 PM IST

'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയെ കുറിച്ച് ദുല്‍ഖര്‍.


'കിംഗ് ഓഫ് കൊത്ത' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന 'കിംഗ് ഓഫ് കൊത്ത'യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.  'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയെ കുറിച്ച് ദുല്‍ഖര്‍ തന്നെ മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍.

'സീതാ രാമ'ത്തിന്റെ വിജയം ആഘോഷിക്കാൻ താരം ട്വിറ്റിറില്‍ ആരാധകരോട് സംവദിക്കുകയായിരുന്നു. 'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരുക്കേറ്റു എന്നതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

Latest Videos

ആര്‍ ബല്‍കി സംവിധാനം ചെയ്‍ത 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര.

സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്‍ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.  പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരുന്നത്.

Read More: 'എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല, പേടിയുമുണ്ടായിരുന്നു', 'സീറോ'യുടെ പരാജയം ബാധിച്ചിരുന്നുവെന്ന് ഷാരൂഖ്

click me!