ഇപ്പോള്‍ സ്പൈ യൂണിവേഴ്സിലെ പഠാന്‍ വന്‍ വിജയമായതോടെ വാർ 2 ന്‍റെ ആലോചനയിലാണ് യാഷ് രാജ് എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
മുംബൈ: യാഷ് രാജ് ഫിലിംസിന്റെ 2019 ലെ ഹിറ്റ് ചിത്രമാണ് വാര്‍. യാഷ് രാജിന്‍റെ സ്വന്തം സ്പൈ യൂണിവേഴ്സില്‍ പെടുന്ന ചിത്രത്തില്‍ ഹൃത്വിക് റോഷൻ ടൈഗര്‍ ഷെറോഫും ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
ഇപ്പോള്‍ സ്പൈ യൂണിവേഴ്സിലെ പഠാന്‍ വന്‍ വിജയമായതോടെ വാർ 2 ന്‍റെ ആലോചനയിലാണ് യാഷ് രാജ് എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെ തന്നെ തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയര്‍ എന്‍ടിആര്‍ വാര്‍ 2ല്‍ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. നേരത്തെ ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തില്‍ ഇതിന് സ്ഥിരീകരണം നല്‍കുന്ന രീതിയിലാണ് നടന്‍ ഹൃത്വിക് റോഷൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ പുതിയ അപ്ഡേറ്റ് ചിത്രത്തിനെക്കുറിച്ച് വരുന്നുണ്ട്. അത് പ്രകാരം കിയാര അദ്വാനി ചിത്രത്തില്‍ നായികയാകും എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയായിരുന്നു കിയാര അദ്വാനി- സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹം കഴിഞ്ഞത്. ഫെബ്രുവരി ഏഴിന് ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
അതേ സമയം സ്പൈ യൂണിവേഴ്സിലെ ചിത്രങ്ങളിലെ നായികമാര്‍ക്ക് വലിയ പ്രധാന്യമാണ് യാഷ് രാജ് നല്‍കാറ്. അതിനാല്‍ തന്നെ കിയാര അദ്വാനിയെ ഏത് രീതിയിലാണ് ചിത്രം സംവിധാനം ചെയ്യുന്ന അയാന്‍ മുഖര്‍ജിയും, പ്രൊഡ്യൂസര്‍ ആദിത്യ ചോപ്രയും അവതരിപ്പിക്കുക എന്ന് കാത്തിരിക്കുകയാണ് സിനിമ ലോകം.
വാര്‍ 2വില്‍ സൂപ്പർ ചാരനായ കബീറിന്റെ വേഷം ഹൃത്വിക് വീണ്ടും അവതരിപ്പിക്കുമ്പോള്‍. ജൂനിയർ എൻടിആർ ചിത്രത്തിലെ വില്ലന്‍ വേഷത്തിലായിരിക്കുമോ എത്തുക എന്ന സസ്പെന്‍സാണ് ഇനി ബാക്കി.
ഷാരൂഖിന്‍റെ പഠാന്‍, സൽമാൻ ഖാന്‍റെ ടൈഗർ ചിത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് യാഷ് രാജ് സ്പൈ യൂണിവേഴ്‌സ്. ഇതില്‍ ടൈഗര്‍ 3ക്ക് ശേഷമായിരിക്കും വാർ 2 ഒരുങ്ങുക എന്നാണ് വിവരം. പഠാനില്‍ ടൈഗറായി സൽമാൻ അതിഥി വേഷം ചെയ്തിരുന്നു. ഇതിനൊപ്പം തന്നെ പഠാനില്‍ പലയിടത്തും ഹൃത്വിക്കിന്റെ കബീര്‍ എന്ന റോ ഏജന്‍റിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത വാർ 2019-ലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.
ആദിപുരുഷ് റിലീസ് ദിവസം എത്ര നേടി; പ്രതീക്ഷിക്കുന്ന കണക്കുകള്‍ ഇങ്ങനെ