‘ഖുഷി’ ഹിറ്റ്; 100 കുടുംബങ്ങള്‍ക്ക് ഒരുലക്ഷം നല്‍കി വാക്കു പാലിച്ച് വിജയ് ദേവരകൊണ്ട

By Web Team  |  First Published Sep 15, 2023, 6:03 PM IST

ഇപ്പോഴിതാ ഏതൊരു സിനിമാ താരവും മാതൃകയാക്കേണ്ട ഈ പ്രവൃത്തിയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സവിശേഷമായൊരു സ്ഥാനം നേടാന്‍ വിജയ്‌ ദേവരകൊണ്ടയ്ക്ക് കഴിഞ്ഞു.


‘ഖുഷി’ സിനിമ വിജയച്ചതിന് പിന്നാലെ ഒരു ലക്ഷം രൂപ വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കിക്കൊണ്ട് വിജയ് ദേവരകൊണ്ട. ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് ഖുഷിയുടെ ലാഭത്തിൽ നിന്നും തന്‍റെ പ്രതിഫലത്തിൽ നിന്നുമായി ലഭിച്ച ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്കായി വീതിച്ചു നല്കുമെന്ന് താരം വാക്കുനല്കിയത്. 

ഇപ്പോഴിതാ ഏതൊരു സിനിമാ താരവും മാതൃകയാക്കേണ്ട ഈ പ്രവൃത്തിയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സവിശേഷമായൊരു സ്ഥാനം നേടാന്‍ വിജയ്‌ ദേവരകൊണ്ടയ്ക്ക് കഴിഞ്ഞു. സിനിമ വിജയിച്ചതിലുള്ള സന്തോഷം മാത്രമല്ല, സിനിമയില്‍ നിന്നു ലഭിച്ച വരുമാനവും ആരാധകരായി പങ്കുവയ്ക്കുകയാണെന്നാണ് ദേവരകൊണ്ട വേദിയില്‍ പറഞ്ഞത്. 

Latest Videos

തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന്ന് പറഞ്ഞ താരം ആരാധകരെ അനുമോദിക്കുന്നതിനൊപ്പം താരം വ്യാജ അക്കൗണ്ടുകൾ വഴി വ്യാജ റേറ്റിങ്, യൂട്യൂബ് നെഗറ്റിവ് റിവ്യു ചെയ്യുന്നവരെ വിമർശിക്കുകയും ചെയ്തു.

വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍;

നിങ്ങൾ എല്ലാവരും ഞാനും എന്‍റെ സിനിമകളും വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്റെ സിനിമകൾ പരാജയപ്പെടുമ്പോൾ നിങ്ങൾ സങ്കടപ്പെടുന്നു, അവ ഹിറ്റാകുമ്പോൾ നിങ്ങൾ സന്തോഷിക്കുന്നു. ഈ വേദിയിൽ ഞാൻ ഒരു പ്രതിജ്ഞ ചെയ്യാൻ ആഗ്രഹിക്കുകയാണ്. ഇനി മുതൽ എന്റെ കുടുംബത്തോടൊപ്പം നിങ്ങൾക്കും നിങ്ങളുടെ സന്തോഷത്തിനും വേണ്ടി ഞാൻ എന്നെ പൂർണമായും സമർപ്പിക്കുന്നു. 

നിങ്ങളെല്ലാവരും പുഞ്ചിരിക്കുന്നത് എനിക്ക് കാണണം. എനിക്ക് ഓരോരുത്തരെയും കാണാൻ കഴിയില്ലെങ്കിലും വ്യക്തിപരമായി എല്ലാവരുമായും 'ഖുഷി' പങ്കിടാൻ ആഗ്രഹിക്കുന്നു. എന്റെ സന്തോഷം പങ്കിടുന്നതിന്‍റെ ഭാഗമായി എന്റെ പ്രതിഫലത്തിൽ നിന്ന് ഒരു കോടി രൂപ എന്റെ കുടുംബാംഗങ്ങളായ നിങ്ങൾക്ക് ഞാൻ സംഭാവന ചെയ്യുകയാണ്. 

നിങ്ങളിൽ നിന്ന് നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഓരോരുത്തർക്കും ഒരു ലക്ഷം വീതം ഞാൻ നൽകും. എന്റെ സമ്പാദ്യവും സന്തോഷവും നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എല്ലാവരും ദേവര കുടുംബത്തിന്റെ ഭാഗമാണ്. എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞാൻ 'സ്‌പ്രെഡിങ് ഖുഷി' ഫോം പങ്കുവക്കുന്നതാണ്. ഞാൻ നൽകുന്ന പണം നിങ്ങളുടെ കുടുംബത്തിന് ഉപകാരപ്രദമായാൽ എനിക്ക് വളരെയധികം സന്തോഷമാകും.

ശിവ നിർവാണ സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ റൊമാന്റിക് ഡ്രാമയായ ഖുഷി സെപ്റ്റംബർ 1നാണ് തിയറ്ററുകളിലെത്തിയത്. വിജയ് ദേവരകൊണ്ടയും സമാന്തയും പ്രധാന കഥാപത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇതിന് മുന്‍പ് ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ അദ്ദേഹം 100 ആരാധകരെ എല്ലാ ചെലവുകളും നൽകി മണാലിയിലേക്ക് അയച്ചിരുന്നു.

വിജയ്‍യുടെ ശമ്പളത്തിന് പിന്നിലെ രഹസ്യം; കടുത്ത ആരോപണം, വിജയ് ആരാധകര്‍ കലിപ്പില്‍.!

'എന്നടാ പണ്ണി വെച്ചിറുക്കെ !' : പ്രേക്ഷകരെ ഞെട്ടിച്ച് 'മാര്‍ക്ക് ആന്‍റണി', പ്രതികരണങ്ങള്‍ ഇങ്ങനെ.!
 

click me!