ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു.
54മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം സിനിമ. മികച്ച നടൻ, സംവിധായകൻ ഉൾപ്പടെയുള്ള എട്ട് പുരസ്കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു.
ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ
മികച്ച നടൻ- പൃഥ്വിരാജ്
മികച്ച സംവിധായകൻ- ബ്ലെസി
മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍
മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്
മികച്ച അവലംബിത തിരക്കഥ- ബ്ലെസി
മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ
മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി
മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം
എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അദ്ധ്വാനമുണ്ടെന്നും ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതായിരുന്നു എന്നുമാണ് പുരസ്കാര നേട്ടത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്. ഒരു നടനെന്ന നിലയില്‍ നജീബ് വെല്ലുവിളി നിറഞ്ഞ വേഷം ആയിരുന്നു. എന്‍റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. ചിത്രത്തിന് പിന്നിലെ പരിശ്രമം വിജയിക്കുന്നത് വലിയ കാര്യമാണെന്നും പതിനാറ് വർഷത്തെ ബ്ലെസിയുടെ ലക്ഷ്യത്തിന് വേണ്ടി നിന്നതാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ 2024 മാര്‍ച്ച് 28നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. പ്രതീക്ഷിച്ചതിലും അത്ഭുതകരമായ ദൃശ്യവിരുന്നൊരുക്കിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി. പൃഥ്വിരാജിന്‍റെ ട്രാന്‍സ്ഫോമേഷനുകള്‍ക്ക് വന്‍ കയ്യടിയും പ്രശംസയുമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലടക്കം മികച്ച കളക്ഷന്‍ നേടിയ ആടുജീവിതം 155.95 കോടിയാണ് ആഗോളതലത്തില്‍ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..