കാൽനടയായി 'വിജയ് അണ്ണന്' അടുത്തേക്ക്; രാവിലെ അഞ്ചരയ്ക്ക് യാത്ര തുടങ്ങി ഉണ്ണിക്കണ്ണൻ, താണ്ടാനുള്ളത് മൈലുകൾ

By Web Desk  |  First Published Jan 1, 2025, 11:24 AM IST

വിജയിയെ കാണണമെന്ന മോഹവുമായി ഉണ്ണിക്കണ്ണൻ നടക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷത്തോളമായി. 


താരങ്ങളോടുള്ള ആരാധന കാരണം ശ്രദ്ധനേടിയ പലരും ഉണ്ട്. സ്വന്തം ഭാഷയിലെ താരങ്ങളും ഇതര ഭാഷക്കാരും ഇക്കൂട്ടത്തിൽപെടും. പ്രിയ താരങ്ങളെ കാണാനായി ആരാധകർ നടത്തുന്ന ഓരോ കാര്യങ്ങളും സോഷ്യൽ ലോകത്ത് വൈറലായി മാറാറുമുണ്ട്. അത്തരത്തിൽ ശ്രദ്ധനേടിയ ആളാണ് ഉണ്ണിക്കണ്ണൻ. നടൻ വിജയിയുടെ കടുത്ത ആരാധകനാണ് ഇയാൾ. കഴിഞ്ഞ കുറേക്കാലമായി വിജയിയെ കാണാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിക്കണ്ണന്റെ വാർത്തകൾ തമിഴ് മാധ്യമങ്ങളിലും ഇടം നേടിയിരുന്നു. 

ഇന്നിതാ വിജയിയെ കാണാൻ ഒരു പരിശ്രമം കൂടി നടത്തുകയാണ് ഉണ്ണിക്കണ്ണൻ. മം​ഗലം ഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് വിജയിയെ കാണാൻ പോകുന്നത്. ചെന്നൈ വരെ നീളും ഈ യാത്ര. രാവിലെ അഞ്ചരക്കാണ് ഇയാൾ യാത്ര തുടങ്ങിയത്. പുലർച്ചെ യാത്ര തിരിച്ച ഉണ്ണിക്കണ്ണന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. 

Latest Videos

'നിനക്ക് വല്ല പണിക്കും പോയ്ക്കൂടെ ഡാ'ന്ന് ചോദിച്ചിട്ടുണ്ട്; കളിയാക്കലുകളെ കുറിച്ച് ഉണ്ണിക്കണ്ണൻ

'നമ്മൾ എന്തെങ്കിലും കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ അത് ഈസിയായി ജയിക്കുന്നതല്ല, അതിന് വേണ്ടി കഠിന പ്രയത്നം ചെയ്താൽ നമ്മൾ വിജയിക്കും. അതിന് വേണ്ടി പരിശ്രമിച്ചാൽ തന്നെ വിജയിച്ചു എന്നാണ് അർത്ഥം. അമ്മയും അച്ഛന്റെയും അനു​ഗ്രഹം വാങ്ങിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്', എന്നാണ് ഉണ്ണിക്കണ്ണൻ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആ​ഗ്രഹം സാധിക്കാൻ വിഷ് ചെയ്യുന്നവരും വിമർശിക്കുന്നവരും കമന്റുകളുമായി എത്തിയിട്ടുണ്ട്. 

മാർക്കോ ക്ലൈമാക്സ്, വെള്ളവും ആ​ഹാരവുമില്ലാതെ 35 മണിക്കൂര്‍; ഉണ്ണി ബ്രോയെ സമ്മതിക്കണം: മേക്കപ്പ് മാന്‍ പറയുന്നു

വിജയിയെ കാണണമെന്ന മോഹവുമായി ഉണ്ണിക്കണ്ണൻ നടക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷത്തോളമായി. ആ​ഗ്രഹം സാധിക്കാനായി ഇത്രയും നാൾ മുടിയും താടിയും വെട്ടാതെയാണ് ഇയാൾ കാത്തിരിക്കുന്നതും. അടുത്തിടെ വിജയിയുടെ വീടിന് മുന്നിൽ മണിക്കൂറുകളോളം നിന്ന ഉണ്ണിക്കണ്ണന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!