വിജയ് സേതുപതി കത്രീന കൈഫ് ചിത്രം 'മെറി ക്രിസ്‍‍മസ്' റിലീസ് വീണ്ടും മാറ്റി; പുതിയ റിലീസ് ഡേറ്റ് ഇതാണ്.!

By Web Team  |  First Published Nov 16, 2023, 2:24 PM IST

മെറി ക്രിസ്‍മസ് 2023 ഡിസംബര്‍ 15നാണ് റിലീസ് ചെയ്യും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 


മുംബൈ: വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം 'മെറി ക്രിസ്‍‍മസ്' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. പല കാരണങ്ങളാല്‍ നേരത്തെ തന്നെ റിലീസ് നീണ്ടുപോയ ചിത്രമാണ് മെറി ക്രിസ്‍മസ്. ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്‍റെ റിലീസ് മാറ്റിയിരിക്കുന്നു.

മെറി ക്രിസ്‍മസ് 2023 ഡിസംബര്‍ 15നാണ് റിലീസ് ചെയ്യും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ചിത്രം ജനുവരി 12നായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്ന രാധിക ആപ്തെയാണ് ഈ കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 

Latest Videos

ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.  വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് വിജയ് സേതുപതി അഭിനയിച്ച ജവാനാണ് ആദ്യം റിലീസായത്. തമിഴിലും മെറി ക്രിസ്‍മസ് എത്തും. വിജയ് സേതുപതിയുടെയും കത്രീന കൈഫിന്റെയും കഥാപാത്രം എന്തായിരിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല.

കത്രീന കൈഫ് നായികയായി ഒടുവിലെത്തിയ ചിത്രം ടൈഗര്‍ 3യാണ്. ചിത്രം വലിയ വിജയമാണ് തീയറ്ററില്‍ നേടി കൊണ്ടിരിക്കുന്നത്. അതേ സമയം ഡങ്കി, സലാര്‍ പോലുള്ള വന്‍ ചിത്രങ്ങള്‍ എത്തുന്നതിനാലാണ്  'മെറി ക്രിസ്‍‍മസ്' റിലീസ് മാറ്റിയത് എന്നാണ് സൂചന.

അതേ സമയം ഡിസംബർ 8 ന് സിദ്ധാർത്ഥ് മൽഹോത്രയുടെ യോദ്ധയുമായി  'മെറി ക്രിസ്‍‍മസ്'  ക്ലാഷാകാന്‍ സാധ്യതയുണ്ട്. എന്നാൽ ഡിസംബർ 1 ന് തിയേറ്ററുകളിൽ എത്തുന്ന രൺബീർ കപൂറിന്റെ ചിത്രമായ ആനിമലിൽ നിന്ന് ബാധിക്കാതിരിക്കാനാണ്  'മെറി ക്രിസ്‍‍മസ്' മാറ്റിയത് എന്നാണ് മറ്റൊരു അഭ്യൂഹം. 

വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം വരനെ പരിചയപ്പെടുത്തി കാര്‍ത്തിക

"വേല"യുടെ വിജയം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച്‌ അണിയറപ്രവർത്തകർ

Asianet News Live

click me!