ചില പടങ്ങള്‍ പൊട്ടുമോ, ഇല്ലയോ എന്ന് ഷൂട്ടിംഗിന്‍റെ ആദ്യദിനം തന്നെ മനസിലാകും: ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍

By Web Team  |  First Published Oct 15, 2024, 1:26 PM IST

തന്‍റെ സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് മുൻകൂട്ടി അറിയാൻ കഴിയുമെന്ന് നടൻ കാർത്തിക് ആര്യൻ. പ്രേക്ഷകരുടെ പ്രതികരണം മുൻകൂട്ടി കാണാനുള്ള കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും താരം പറയുന്നു.


മുംബൈ: തന്‍റെ ഒരു പടം തീയറ്ററില്‍ എത്തും മുന്‍പ് തന്നെ അത് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് അളക്കാനുള്ള ഒരു കഴിവ് താൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് നടൻ കാർത്തിക് ആര്യൻ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് തന്‍റെ ചിന്ത ശേഷിയും സഹജനായ ഒരു സ്വഭാവവും വച്ച് ഏത് സിനിമ നന്നായി പോകും ഏത് സിനിമ നന്നാകില്ലെന്ന് മനസ്സിലാക്കുമെന്ന് ബോളിവുഡ് താരം വെളിപ്പെടുത്തിയത്.  

"ആദ്യകാലത്ത് ഞാൻ അത് ഷൂട്ടിംഗ് തുടക്കത്തിൽ തന്നെ മനസിലാക്കുമായിരുന്നു. ഇത് കൈയ്യില്‍ നിന്ന് പോയെന്ന്. പക്ഷെ ഞാന്‍ അന്ന് തുടക്കകാരനായിരുന്നു. അതിനാല്‍ അന്ന് അതിനെ കുറിച്ച് അഭിപ്രായം തുറന്നു പറയാന്‍ പറ്റില്ലല്ലോ" ചലച്ചിത്ര രംഗത്തെ ആദ്യ നാളുകളെ കുറിച്ച് പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കാർത്തിക് പറഞ്ഞു. 

Latest Videos

എന്നാല്‍ ഇപ്പോള്‍  പ്രേക്ഷക പ്രതികരണങ്ങൾ മുൻകൂട്ടി കാണാനുള്ള തന്‍റെ കഴിവുകൾ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.  “ഇപ്പോൾ പ്രേക്ഷക പ്രതികരണം എങ്ങനെയായിരിക്കുമെന്ന് മുമ്പെ ഞാൻ മനസ്സിലാക്കാറുണ്ട്” കാർത്തിക് സമ്മതിച്ചു. എന്നാല്‍ ഈ സംശയമൊന്നും പരസ്യമായി പ്രകടിപ്പിക്കാറില്ല. കാരണം മേക്കേര്‍സിന്‍റെ ചിന്തകള്‍ക്കൊപ്പം നിന്ന് മികച്ചതാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറ് എന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി. 

"ഞാൻ ഒരു സിനിമയിൽ എത്തിക്കഴിഞ്ഞാൽ, പൂർണ്ണ സത്യസന്ധതയോടെ ഞാൻ അതിൽ ഉണ്ടാകും. സിനിമയുടെ മേക്കേര്‍സിന്‍റെ കാഴ്ചപ്പാടുകൾ പരിഗണിക്കേണ്ടത് പ്രാധാന്യമാണ്. ഒരുപക്ഷേ അവരുടെ ചിന്താ പ്രക്രിയ എന്‍റെതിനേക്കാള്‍ മികച്ചതായിരിക്കാം." കാര്‍ത്തിക് പറഞ്ഞു. 

പലപ്പോഴും താന്‍ ഒരു ചിത്രത്തിനെക്കുറിച്ച് നേരത്തെ മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ 90 ശതമാനം ശരിയാകാറുണ്ടെന്ന് കാര്‍ത്തിക് പറയുന്നു. ഒരു സിനിമ സ്നേഹി എന്ന നിലയിലാണ് താന്‍ ഈ കഴിവ് വളര്‍ത്തിയെടുത്തത്. ഞാനും ഒരു ഓഡിയന്‍സാണ്, ഞാനും സിനിമ കാണുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. 

കാർത്തിക് ആര്യന്‍  ഇപ്പോൾ തന്‍റെ അടുത്ത റിലീസിനായി ഒരുങ്ങുകയാണ്. ഭൂൽ ഭുലയ്യ 3യാണ് ആ ചിത്രം. ദീപാവലി റിലീസാണ് ചിത്രം. ലോകമെമ്പാടും 266.88 കോടി രൂപ നേടുകയും 2022-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്ത ഭൂൽ ഭുലയ്യ 2 ന്‍റെ  മൂന്നാം ഭാഗമാണ് ഈ ചിത്രം. 

ഭൂല്‍ ഭുലയ്യ 3 ടൈറ്റില്‍ ട്രാക്ക് ടീസര്‍ പുറത്ത്; ചിത്രം റിലീസ് ദീപാവലിക്ക്

ബോളിവുഡില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് സൃഷ്ടിക്കുമോ രാജ്കുമാര്‍ റാവു; 'വിക്കി വിദ്യ വീഡിയോയുടെ' അവസ്ഥ !

click me!