Sardar : കാര്‍ത്തി നായകനാകുന്ന 'സര്‍ദാര്‍', ചിത്രവുമായി കൈകോര്‍ക്കാൻ ഉദയനിധി സ്റ്റാലിൻ

By honey R K  |  First Published Jun 15, 2022, 1:56 PM IST

കാര്‍ത്തി നായകനാകുന്ന 'സര്‍ദാറെ'ന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് (Sardar).


കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. കാര്‍ത്തിയുടെ 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോള്‍ (Sardar).

'സര്‍ദാറി'ന്റെ തിയറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് എന്നതാണ് പുതിയ വാര്‍ത്ത (തമിഴ്‍നാട്ടിലെ തിയറ്റര്‍ റൈറ്റ്‍സ്). ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രവുമായി റെഡ് ജിയാന്റ് മൂവീസും കൈകോര്‍ക്കുന്നതോടെ വലിയ പ്രതീക്ഷകളിലാണ് എല്ലാവരും.  ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Latest Videos

undefined

എസ് ലക്ഷ്‍മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിലാണ് നിര്‍മാണം. റൂബനാണ് 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ചിത്രത്തില്‍ അഭിനയിക്കുന്നു.

റാഷി ഖന്ന ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  ഒരു സ്‍പൈ ആക്ഷൻ ചിത്രമായിരിക്കും 'സര്‍ദാര്‍'.  വിദേശ രാജ്യങ്ങളിലടക്കമാണ് 'സര്‍ദാര്‍' ചിത്രം ഷൂട്ട് ചെയ്‍തത്.. കാര്‍ത്തിക്ക് വലിയ ഹിറ്റ് ചിത്രം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഹൃദയമിടിപ്പ് കൂടി, ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ദീപികയുടെ ഹൃദയമിടിപ്പ് വർധിച്ചത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‍തു. വിശദമായ പരിശോധനയ്ക്ക് ശേഷം,  ഹൃദയമിടിപ്പ് സ്ഥിരമായതിനെ തുടര്‍ന്ന് ദീപിക ആശുപത്രി വിട്ടു.

'പ്രൊജക്റ്റ് കെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികയ്ക്കൊപ്പം പ്രഭാസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപികയും പ്രഭാസും ഇതാദ്യമായാണ് ബിഗ് സ്‍ക്രീനിൽ ഒന്നിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More : കേസ് ആരു ജയിക്കും?, 'വാശി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു

tags
click me!