'ഗംഭീര ആക്ഷൻ ത്രില്ലർ', ജോജു ജോർജിന്റെ 'പണി' കണ്ട് ഫ്ലാറ്റായി കാർത്തിക് സുബ്ബരാജ് !

By Web Team  |  First Published Oct 17, 2024, 3:17 PM IST

ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവരും ചിത്രത്തില്‍. 


ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണിയെ' പ്രശംസിച്ച്  കാർത്തിക്ക് സുബ്ബരാജ്. ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റുകൾ കാർത്തിക്കിന്റെ എക്സിലും ഇൻസ്റ്റയിലും ഷെയർ ചെയ്തിട്ടുണ്ട്. 'ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ്' എന്നെല്ലാമാണ് ജോജു ജോർജ് ചിത്രത്തെ കുറിച്ച് അദ്ദേഹം കുറിച്ചത്. ചിത്രം ഒക്ടോബർ 24നാണ് തിയറ്ററുകളിൽ എത്തും. 

ഇന്നലെ പുറത്തിറങ്ങിയ 'പണിയുടെ' ട്രെയിലർ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയി കഴിഞ്ഞു. വിവിധ മേഖലകളിലെ നിരവധി പേരാണ് പണിയുടെ ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. 

Latest Videos

കാർത്തിക് സുബ്ബരാജിനെ പോലൊരാൾ സിനിമയെ പ്രകീർത്തിച്ച് രം​ഗത്തെത്തുമ്പോൾ പണി മികച്ച ആർട്ട് വർക്ക് തന്നെയായിരിക്കും എന്നാണ് മിക്കവരും പോസ്റ്റിനടിൽ കമന്റ് ചെയ്യുന്നത്. ഇത് സിനിമ കാണാനുളള കാത്തിരിപ്പിന് ആക്കം കൂട്ടുകയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. 

ആര് വിജയ കിരീടം ചൂടും? ഏറ്റുമുട്ടാൻ ആ ആറുപേർ, സ്റ്റാർ സിം​ഗർ സീസൺ 9 ഗ്രാൻഡ് ഫിനാലെ

മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജുവിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് ഏവരും. അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്റെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്. സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും 'മറന്നാടു പുള്ളേ..' എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.

ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

tags
click me!