ഏറ്റുമുട്ടാനൊരുങ്ങി ലോറൻസും എസ് ജെ സൂര്യയും; 'ജി​ഗർതണ്ട ഡബിൾ എക്സ്' ടീസർ

By Web Team  |  First Published Dec 11, 2022, 8:31 PM IST

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജി​ഗർതണ്ട ഡബിൾ എക്സി'ന്റെ ടീസർ റിലീസ് ചെയ്തു.


കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജി​ഗർതണ്ട ഡബിൾ എക്സി'ന്റെ ടീസർ റിലീസ് ചെയ്തു. എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇരുവരും തമ്മിലുള്ള മാസ് രം​ഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ടീസർ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. 

ഒറ്റപ്പെട്ട സ്ഥലത്ത് ഒരു കുടിലിന് മുന്നിലേക്ക് നടന്നുവരുന്ന സൂര്യയെയാണ് ആദ്യം ടീസറില്‍ കാണാനാകുക. സൂര്യ മൗത്ത് ഓര്‍ഗണ്‍ വായിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ആലയില്‍ ആയുധം നിര്‍മ്മിക്കുന്ന രാഘവ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. പിന്നാലെ തോക്ക് പിടിച്ച് കുടിലിന് പുറത്തേക്ക് വരുന്ന ലോറന്‍സിന് നേരെ സൈന്യവും പൊലീസും അടങ്ങുന്ന സംഘത്തെ സൂര്യ അയയ്ക്കുന്നതും കാണാം. എന്തായാലും തിയറ്ററുകളില്‍ ആവേശം നിറയ്ക്കാന്‍ പോകുന്നൊരു സിനിമ ആകും ഇതെന്നാണ് ടീസര്‍ ഉറപ്പു നല്‍കുന്നത്.

Latest Videos

ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്. പ്രധാന ലൊക്കേഷന്‍ മധുരൈയാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, മഹാന്‍ എന്ന ചിത്രമാണ് കാര്‍ത്തിക് സുബ്ബരാജിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിക്രവും മകന്‍ ധ്രുവും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് പക്ഷേ തിയറ്ററുകളില്‍ വേണ്ട  ശോഭിക്കാന്‍ ആയില്ല. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണിത്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ഈ ഗാനങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സേതുപതി, മാരി 2, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

നടൻ ശരത് കുമാർ ആശുപത്രിയിൽ

click me!