Bhool Bhulaiyaa 2 : തിയറ്ററുകളില്‍ ഹിറ്റായ 'ഭൂല്‍ ഭുലയ്യ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

By Web Team  |  First Published Jun 18, 2022, 3:39 PM IST

കാര്‍ത്തിക് ആര്യൻ നായകനായ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു (Bhool Bhulaiyaa 2).


ബോളിവുഡിന് തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് 'ഭൂല്‍ ഭുലയ്യ 2'. കാര്‍ത്തിക് ആര്യൻ നായകനായ ചിത്രം മെയ് 20നാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇതുവരെയായി കാര്‍ത്തിക് ആര്യൻ ചിത്രം 175 കോടിയോളം കളക്ഷൻ നേടിയിട്ടുണ്ട്. 'ഭൂല്‍ ഭുലയ്യ' 2വിന്റെ ഒടിടി സ്‍ട്രീമിംഗിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Bhool Bhulaiyaa 2).

കാര്‍ത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് 'ഭൂല്‍ ഭുലയ്യ' 2. ജൂണ്‍ 19ന് ആണ് ചിത്രം ഒടിടിയില്‍ സ്‍ട്രീം ചെയ്‍ത് തുടങ്ങുക. നെറ്റ്ഫ്ലിക്‍സാണ് കാര്‍ത്തിക് ആര്യൻ ചിത്രത്തിന്റെ സ്‍ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

Latest Videos

ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഗൗതം ശര്‍മയാണ് ചിത്രം വിതരണം ചെയ്‍തത്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍‍ക് എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തത്.

ഫര്‍ഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ. ആകാശ് കൗശികിന്‍റേതാണ് കഥ. ഛായാഗ്രഹണം മനു ആനന്ദ്. കാര്‍ത്തിക് ആര്യന് പുറമേ  തബു, കിയാര അദ്വാനിരാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷെയ്ൻ നിഗം - സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി, എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് ഭരതൻ ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തിൽഅവതരിപ്പിക്കുന്നത്.

എം സജാസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.'വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷെയ്‍ൻ നിഗം ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് മഹേഷ്‌ ഭുവനേന്ദ്. സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിനോയ്‌ തലക്കുളത്തൂർ കലാ സംവിധാനവും, ധന്യ ബാലകൃഷ്‍ണൻ വസ്‍ത്രാലങ്കാരവും നിർവഹിക്കുന്നു.

സിൻ സിൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ മമ്മൂട്ടി ചിത്രമായ 'പുഴു'വിനു ശേഷം എസ് ജോർജ്ജ് നിർമിക്കുന്ന ചിത്രമാണ് ഇത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്. പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ. പ്രോജക്ട് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ് ആണ്. ഫിനാൻസ് കൺട്രോളർ അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ. പി ആർ ഓ: പ്രതീഷ് ശേഖർ.

Read More : ഓര്‍മകളില്‍ സച്ചി, 'അയ്യപ്പനും കോശി'യും സംവിധായകന്റെ ഓര്‍മകള്‍ക്ക് രണ്ട് ആണ്ട്

click me!