നവംബർ 1ന് തിയറ്റുകളിൽ എത്തിയ ചിത്രം.
കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡിന് അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് കൊവിഡിന് ശേഷം. കൊവിഡ് മഹാമാരിക്ക് ശേഷം മറ്റെല്ലാ ഇന്റസ്ട്രികളും കരകയറി മികച്ച സിനിമകളുമായി മുന്നോട്ട് പോയപ്പോൾ ബോളിവുഡിന് കാലിടറി. വൻ മുതൽ മുടക്കിൽ പുറത്തിറങ്ങിയ സൂപ്പർതാര ചിത്രങ്ങൾ പോലും വൻ പരാജയം നേരിട്ടു. ഷാരൂഖ് ഖാന്റെ പത്താൻ, ജവാൻ, സ്ത്രീ 2, ട്വൽത്ത് ഫെയിൽ തുടങ്ങി ഏതാനും സിനിമകൾ ഒഴികെ മറ്റെല്ലാ സിനിമകൾക്കും മുടക്ക് മുതൽ പോലും തിരിച്ചു പിടിക്കാനായില്ല.
ബോളിവുഡിന്റെ ഈ പ്രതിസന്ധിയിൽ വലുതല്ലെങ്കിലും ചെറിയൊരു ആശ്വാസം സമ്മാനിച്ച സിനിമയായിരുന്നു ഭൂൽ ഭൂലയ്യ 3. നവംബർ 1ന് തിയറ്റുകളിൽ എത്തിയ ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി വെർഷനായ ഭൂൽ ഭൂലയ്യയുടെ മൂന്നാം ഭാഗമാണ്. കാർത്തിക് ആര്യൻ, വിദ്യാ ബാലൻ, മാധുരി ദീക്ഷിത്, ത്രിപ്തി ദിമ്രി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രമിപ്പോൾ ഒടിടിയിൽ റിലീസിന് ചെയ്യാൻ ഒരുങ്ങുകയാണ്. ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം നെറ്റ്ഫ്ലിക്സിന് ആണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം 2025 ജനുവരിയിൽ സ്ട്രീമിംഗ് ആരംഭിക്കും.
അവൾ വരുന്നു, റേച്ചൽ..; ശക്തമായ കഥാപാത്രമായി ഹണി റോസ്, ചിത്രം തിയറ്ററുകളിലേക്ക്
അതേസമയം, ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ഭൂൽ ഭൂലയ്യയ്ക്ക് ലഭിച്ചത്. പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ 420 കോടി ചിത്രം ഇതുവരെ നേടിയിട്ടുണ്ട്. മുപ്പത്തി നാല് ദിവസത്തിൽ ഇന്ത്യയിൽ നിന്നുമാത്രം 281.20 കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. അനീസ് ബസ്മി സംവിധാനം ചെയ്ത ചിത്രമാണ് ഭൂൽ ഭൂലയ്യ 3. 2022ലായിരുന്നു ഭൂൽ ഭൂലയ്യയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. കാര്‍ത്തിക് ആര്യനും കെയ്റ അദ്വാനിയും ആയിരുന്നു ആ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം