'ഇത് പറഞ്ഞതിന് ഞാന്‍ കൊല്ലപ്പെട്ടേക്കാം': താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരണ്‍ ജോഹര്‍

By Web Team  |  First Published Jan 5, 2023, 4:21 PM IST

ഹിന്ദി ചലച്ചിത്ര രംഗത്തിനൊപ്പമാണ് എന്‍റെ മനസ്. എന്നാല്‍ ഒരു ബിസിനസുകാരനായ എന്നോട് ചോദിച്ചാല്‍  തെലുങ്ക് സിനിമ രംഗമാണ് ഇപ്പോള്‍ ഏറ്റവും ലാഭകരം.


മുംബൈ: വന്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായകനും, നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ഒരു പോഡ്കാസ്റ്റിലാണ് താരങ്ങള്‍ക്കെതിരെ ധര്‍മ്മ പ്രൊഡക്ഷന്‍ ഉടമ കൂടിയായ കരണ്‍ ജോഹര്‍ തുറന്നു പറഞ്ഞത്. 

മാസ്റ്റേഴ്‌സ് യൂണിയൻ പോഡ്‌കാസ്റ്റിലാണ്  കരൺ ജോഹറിന്‍റെ തുറന്നു പറച്ചില്‍. തന്റെ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻ ഒരു സ്റ്റാർട്ട്-അപ്പ് പോലെ രണ്ടുപേര്‍ ചേര്‍ന്ന് തുടങ്ങിയതാണ്. ഒരു സിനിമ ഒരിക്കലും പരാജയപ്പെടില്ല, പക്ഷെ ബജറ്റ് പരാജയപ്പെടും എന്ന് യാഷ് ചോപ്ര പറഞ്ഞത് കരണ്‍ ജോഹര്‍ പോഡ്കാസ്റ്റില്‍ ഓര്‍മ്മിച്ചു. തന്‍റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞ കരണ്‍ ജോഹര്‍. ഒരു ഹിറ്റ് സിനിമയുണ്ടാക്കിയെങ്കിലും പണം നഷ്ടപ്പെട്ടു എന്ന അവസ്ഥയായിരുന്നു ആ ചിത്രത്തിന്. എല്ലാ രാത്രിയിലും ഉറക്കം കിട്ടാന്‍ എനിക്ക് ഗുളിക കഴിക്കേണ്ടി വന്നു.

Latest Videos

ഹിന്ദി ചലച്ചിത്ര രംഗത്തിനൊപ്പമാണ് എന്‍റെ മനസ്. എന്നാല്‍ ഒരു ബിസിനസുകാരനായ എന്നോട് ചോദിച്ചാല്‍  തെലുങ്ക് സിനിമ രംഗമാണ് ഇപ്പോള്‍ ഏറ്റവും ലാഭകരം. സിനിമയില്‍ മുടക്കുന്ന പണത്തിന്‍റെ വലിയൊരു ഭാഗം നടന്മാരാണ് കൊണ്ടുപോകുന്നത് എന്നും കരണ്‍ ജോഹര്‍ പോഡ്കാസ്റ്റില്‍ പറയുന്നു.  

ഇത് പറഞ്ഞതിന് ഞാൻ കൊല്ലപ്പെട്ടേക്കാം എന്ന ആഭുഖത്തോടെ 5 കോടി പോലും ഓപ്പണിംഗ് ബോക്സ്ഓഫീസില്‍ കിട്ടാത്ത താരങ്ങള്‍ നിര്‍മ്മാതാവായ എന്നോട് 20 കോടി പ്രതിഫലം ചോദിക്കുന്നതിലെ ന്യായം എന്താണെന്ന് കരണ്‍ ജോഹര്‍ ചോദിച്ചു. താരങ്ങളുടെ ആര്‍ത്തി വാക്സിനില്ലാത്ത രോഹമാണെന്നും കരണ്‍ ജോഹര്‍ പറയുന്നു.

രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിൽ അഭിനയിച്ച റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് കരണ്‍ ജോഹര്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം. 2023 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

ആര്യൻ ഖാനും നോറ ഫത്തേഹിയും ഡേറ്റിംഗിലോ; പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നില്‍.!

ഒരു ദിവസം തുടങ്ങുന്നത് ഈ പാനീയം കുടിച്ചുകൊണ്ട്; ചിത്രം പങ്കുവച്ച് മലൈക അറോറ

click me!