വെറും നാല് മലയാള ചിത്രങ്ങള്‍ നേടിയ ആ നേട്ടം; ഒടുവില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡും നേടി.!

By Web Team  |  First Published Nov 3, 2023, 9:38 AM IST

സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം നേരത്തെ തന്നെ ആഗോള കളക്ഷനില്‍ 80 കോടി കടന്നിരുന്നു. 


കൊച്ചി: കളക്ഷന്‍ അടക്കം മൊത്തം ബിസിനസില്‍ നൂറുകോടി നേട്ടം ഉണ്ടാക്കിയിരിക്കുകയാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ആഗോള ബിസിനസ്സില്‍ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കമ്പനി പങ്കുവച്ച പോസ്റ്ററില്‍ പറയുന്നത്.

ഛായാഗ്രാഹകന്‍ എന്ന തരത്തില്‍ നേരത്തേ പേരെടുത്തിട്ടുള്ള റോബി വര്‍ഗീസ് രാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം നേരത്തെ തന്നെ ആഗോള കളക്ഷനില്‍ 80 കോടി കടന്നിരുന്നു. അഞ്ചാം വാരത്തിലാണ് ഇപ്പോള്‍ ചിത്രം ഇപ്പോഴും നൂറോളം സ്ക്രീനുകളില്‍ ചിത്രം കളിക്കുന്നുണ്ട്.

Latest Videos

അതേ സമയം മലയാളത്തില്‍ നൂറുകോടി ക്ലബില്‍ കടക്കുന്ന അഞ്ചാമത്തെ പടമാണ് കണ്ണൂര്‍ സ്ക്വാഡ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ ആര്‍ഡിഎക്സും കണ്ണൂര്‍ സ്ക്വാഡും കളക്ഷന് പുറമേ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് ബിസിനസ് അടക്കം ചേര്‍ത്താണ് 100 കോടി ക്ലബില്‍ എത്തിയത്. എന്നാല്‍ കളക്ഷനില്‍ തന്നെ നൂറുകോടി കടന്ന ചിത്രങ്ങളാണ് ബാക്കിയുള്ളവ. 

ലൂസിഫര്‍, പുലിമുരുകന്‍, 2018 എന്നിവയാണ് ഈ പടങ്ങള്‍. എന്നാല്‍ ഇതിന് പുറമേ ചില പടങ്ങള്‍ നിര്‍മ്മാതാക്കള്‍ നൂറുകോടി ക്ലബില്‍ എന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ട്രേഡ് അനലിസ്റ്റ് കണക്കുകളില്‍ അത് പെടുന്നില്ല. ഈ പട്ടികയില്‍ ഭീഷ്മ പര്‍വം, കായംകുളം കൊച്ചുണ്ണി, മധുര രാജ, കുറുപ്പ്, മാളികപ്പുറം എന്നിവ പെടുന്നു. 

അതേ സമയം കണ്ണൂര്‍ സ്ക്വാഡ് പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില കേസ് റെഫറന്‍സുകള്‍ ഉപയോഗിച്ചാണ് ചിത്രത്തിന്‍റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ.

മലയാളത്തിന്‍റെ 'പടത്തലവന്‍റെ' ചരിത്ര കുതിപ്പ്: ഒടുവില്‍ ആ അവിസ്മരണീയ നേട്ടവും കണ്ണൂര്‍ സ്ക്വാഡിന്

'യോഗിജിയുടെ കണ്ണീരും' രക്ഷിച്ചില്ല; ബോംബായി കങ്കണയുടെ തേജസ്; 60 കോടി ചിലവില്‍ ഒരുക്കിയ പടം ഇതുവരെ നേടിയത്

Asianet News Live

click me!