മമ്മൂക്ക പറഞ്ഞ ആ കണ്ണൂര്‍ സ്ക്വാഡിലെ 'ടിക്രി വില്ലേജിന്‍റെ രഹസ്യം' ഇതാ - വീഡിയോ

By Web Team  |  First Published Oct 24, 2023, 9:35 PM IST

ഇപ്പോള്‍ ആ രഹസ്യമാണ് ബിഹൈന്‍റ് ദ സീന്‍ വീഡിയോയിലൂടെ പുറത്തുവിടുന്നത്. എറണാകുളം എഫ്എസിടിയിലാണ് ഈ സെറ്റ് ഒരുക്കിയത്. 


കൊച്ചി: മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളില്‍ ഒന്നായിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്. ലിയോ അടക്കം വന്‍ ചിത്രങ്ങള്‍ വന്നിട്ടും കണ്ണൂര്‍ സ്ക്വാഡ് പലയിടത്തും തീയറ്ററില്‍ തുടരുന്നുണ്ട്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് കണ്ണൂര്‍ സ്ക്വാഡ് എന്നാണ് കണക്കുകള്‍ പറയുന്നത്. 

അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി ചിത്രത്തിന്‍റെ പുതിയൊരു അണിയറ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ സുപ്രധാന രംഗമാണ് ഉത്തര്‍പ്രദേശിലെ ടിക്രി  എന്ന ഗ്രാമത്തില്‍ പോയി കണ്ണൂര്‍ സ്ക്വാഡ് ഒരാളെ പിടിക്കുന്നത്. വളരെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഈ സീനില്‍ ചില ഭാഗങ്ങള്‍ എറണാകുളത്ത് സെറ്റിട്ടാണ് ചെയ്തതാണ്. എന്നാല്‍ അത് കണ്ടുപിടിക്കാന്‍ പറ്റില്ലെന്നാണ് ഒരു പ്രമോഷന്‍ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്. 

Latest Videos

ഇപ്പോള്‍ ആ രഹസ്യമാണ് ബിഹൈന്‍റ് ദ സീന്‍ വീഡിയോയിലൂടെ പുറത്തുവിടുന്നത്. എറണാകുളം എഫ്എസിടിയിലാണ് ഈ സെറ്റ് ഒരുക്കിയത്. ജനുവരി 21 ന് ആരംഭിച്ച സെറ്റ് പണിക്ക് നേതൃത്വം നല്‍കിയത് പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവിലാണ്. 14 ദിവസം രാത്രിയും പകലും പണിയെടുത്താണ് സെറ്റിന്‍റെ പണി പൂര്‍ത്തിയാക്കിയത്.

ചിത്രത്തിലെ യുപി എന്ന് തോന്നിക്കുന്ന നിര്‍ണ്ണായകമായ സ്റ്റണ്ട് നടന്നത് എറണാകുളത്തെ സെറ്റിലാണ് എന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്. ടിക്രി വില്ലേജ് കണ്ണൂര്‍‌ സ്ക്വാഡ് അണിയറക്കാര്‍ എറണാകുളത്ത് സെറ്റിടുകയായിരുന്നു.

റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്ക്വാഡ്  സംവിധാനം ചെയ്തിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. 

നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്.

ആര്‍എസ്എസിന്‍റെ നൂറുവര്‍ഷത്തെ ചരിത്രം പറയുന്ന 'വണ്‍ നേഷന്‍' വരുന്നു; പ്രിയദര്‍ശന്‍ അടക്കം 6 സംവിധായകര്‍

വിജയ ദശമി ദിനത്തില്‍ നയന്‍സിന്‍റെ 'സര്‍പ്രൈസ്'; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

click me!