മൂന്നാംവാരത്തിലേക്ക് കയറി കണ്ണൂര്‍ സ്ക്വാഡ്; ബോക്സോഫീസ് പടത്തലവന്‍ മമ്മൂട്ടി, കളക്ഷന്‍ വിവരം ഇങ്ങനെ.!

By Web Team  |  First Published Oct 11, 2023, 12:49 PM IST

മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.


കൊച്ചി: മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്. മമ്മൂട്ടി തന്നെ നിര്‍മ്മിച്ച ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബര്‍ 28 ന് ആയിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം വന്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന ചിത്രം കളക്ഷനിലും കുതിച്ചു. മികച്ച ഇനിഷ്യല്‍ നേടുന്നതില്‍ വിജയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ 10 വിജയങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.

മൂന്നാം വാരത്തിന്‍റെ തുടക്കത്തിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത് എന്നാണ് വിവരം. 70 കോടിയിലേക്ക് കണ്ണൂര്‍ സ്ക്വാഡ് മൂന്നാംവാരത്തിന്‍റെ ആദ്യ ദിനങ്ങളില്‍ തന്നെ എത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പറയുന്നത്. 60 കോടി എന്നത് രണ്ടാം വാരത്തില്‍ തന്നെ റോബി രാജ് സംവിധാനം ചെയ്ത ചിത്രം മറികടന്നിരുന്നു. 

Latest Videos

undefined

കേരളത്തിലെ സ്ക്രീനുകളില്‍ മാത്രം അല്ല വിദേശ സ്ക്രീനുകളിലും ചിത്രം മികച്ച പ്രതികരണം ഉണ്ടാക്കുന്നു എന്നാണ് സിനിമ വൃത്തങ്ങള്‍ പറയുന്നത്. അദ്യത്തെ 11 ദിവസത്തില്‍ തന്നെ ചിത്രം 65 കോടി പിന്നിട്ടിരുന്നു. രണ്ടാം ആഴ്ചയില്‍ കേരളത്തില്‍ കനത്ത മഴയെയും അവഗണിച്ച് തീയറ്ററില്‍ ആളെ നിറയ്ക്കാന്‍ മമ്മൂട്ടി ചിത്രത്തിന് സാധിച്ചിരുന്നു. 

അതേ സമയം റിലീസിംഗ് സെന്‍ററുകളിലെല്ലാം മികച്ച ഒക്കുപ്പന്‍സിയോടെ തുടരുന്ന ചിത്രം തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ ആയ ഏരീസ് പ്ലെക്സില്‍ നിന്ന് നേടിയ കളക്ഷന്‍ കണക്കുകള്‍ ഇപ്പോഴിതാ പുറത്തെത്തിയിരുന്നു.

സെപ്റ്റംബര്‍ 28 ന് പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം തിരുവനന്തപുരം ഏരീസില്‍ നിന്ന് മാത്രം ഇതുവരെ നേടിയിരിക്കുന്നത് 55.47 ലക്ഷമാണ്. 105 ഷോകളില്‍ നിന്നായി ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 29,929. ആവറേജ് തിയറ്റര്‍ ഒക്കുപ്പന്‍സി 76.09 ശതമാനം. ഒരു മമ്മൂട്ടി ചിത്രം ഏരീസ് പ്ലെക്സില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രോസ് ആണ് ഇത്. ഒന്നാം സ്ഥാനത്ത് അമല്‍ നീരദിന്‍റെ സംവിധാനത്തിലെത്തിയ ഭീഷ്‍മ പര്‍വ്വമാണ്.

കരിയറില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ പ്രത്യേകതകളുള്ള പൊലീസ് വേഷമാണ് കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍. കാസര്‍​ഗോഡ് നടക്കുന്ന ഒരു നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരേന്ത്യയില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 

നവാ​ഗതനായ റോബി വര്‍​ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ്. റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ്മ എന്നിവരാണ് ജോര്‍ജിന്‍റെ സ്ക്വാഡിലുള്ള മറ്റ് പൊലീസുകാരെ അവതരിപ്പിച്ചിരിക്കുന്നത്. 

വിജയിയെ കുറ്റം പറയരുത്, അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കെന്ന് ലോകേഷ്

വീണ്ടും 'ബോട്ടോക്സ്' വിദ്യയോ; ചര്‍ച്ചയായി ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍.!

Asianet News Live

click me!