'കണ്ണൂര്‍ സ്ക്വാഡി'ന് പാക്കപ്പ്; മികച്ച അനുഭവമായിരുന്നെന്ന് മമ്മൂട്ടി

By Web Team  |  First Published Apr 7, 2023, 9:04 AM IST

വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്


മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. റോബി വര്‍ഗീസ് രാജിനും ടീമിനുമൊപ്പം മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്നും അണിയറക്കാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു.

കൊച്ചി കൂടാതെ പൂനെ കൂടാതെ പാലാ, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

Latest Videos

എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ് നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. പിആര്‍ഒ പ്രതീഷ് ശേഖര്‍.

ALSO READ : 'കൃഷ്‍ണന്‍റെയും കുചേലന്‍റെയും സൗഹൃദം കഥ പറയുമ്പോള്‍ ആയ വഴി'; ശ്രീനിവാസന്‍ പറയുന്നു

click me!