കന്നട സീരിയല്‍ താരം ചേതന രാജ് അന്തരിച്ചു; മരണം പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ, ആശുപത്രിക്കെതിരെ ആരോപണം

By Web Team  |  First Published May 17, 2022, 4:58 PM IST

തിങ്കളാഴ്ച രാവിലെ ചേതന ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനായാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. 


ബെംഗളൂരു: പ്രശസ്ത കന്നട ടെലിവിഷന്‍ താരം ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപ്ത്രിയില്‍ വച്ചാണ് 21 കാരിയായ ചേതന മരിച്ചത്. പ്ലാസ്റ്റ് സര്‍ജറിക്ക് പിന്നാലെ ആരോഗ്യ നില വഷളായാണ് മരണം. ഗീത, ദൊരസാനി തുടങ്ങി നിരവധി സീരിയലുകളിലൂടെ കുടും സദസ്സുകള്‍ക്ക് പ്രിയങ്കരിയായ താരമായിരുന്നു ചേതന.

തിങ്കളാഴ്ച രാവിലെ ചേതന ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനായാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം വൈകിട്ടോടെ ചേതനയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസ തടസം നേരിട്ടതോടെ താരത്തിന്‍റെ നില ഗുരുതരമാവുകായിയരുന്നുവെന്നാണ് സൂചന. ആശുപത്രിയില്‍ ഐസിയു സംവിധാനം ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

Latest Videos

മാതാപിതാക്കള്‍ക്ക് ശസ്ത്രക്രിയയുടെ വിവരം അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ചേതനയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

click me!