Bhavana Ramanna|നടി ഭാവന രാമണ്ണ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

By Web Team  |  First Published Nov 16, 2021, 4:59 PM IST

2013ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിന് വേണ്ടി വ്യാപക പ്രചാരണം നടത്തിയ വ്യക്തിയായിരുന്നു ഭാവന രാമണ്ണ.


ന്നഡ നടി ഭാവന രമണ്ണ(Bhavana Ramanna) വീണ്ടും കോൺ​ഗ്രസിൽ(congress party) ചേർന്നു. നടി പാർട്ടിയിൽ ചേർന്നതായി കോൺ​ഗ്രസ് നേതാവ് റൺദീപ് സിം​ഗ് സുർജേവാല അറിയിച്ചു. നേരത്തെ കോൺ​ഗ്രസ് പ്രവർത്തകയായിരുന്ന നടി പിന്നീട് ബിജെപിയിലേക്ക് മാറിയിരുന്നു. 

"മുൻ കോൺഗ്രസ് പ്രവർത്തകയും കന്നഡ നടിയും കലാകാരിയുമായ ഭാവന രാമണ്ണ എന്നെ കാണുകയും കർണാടക കോൺഗ്രസ് പാർട്ടിയിൽ ചേരാനും സേവിക്കാനും സ്വയം പ്രതിജ്ഞാബദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. ഓരോ വ്യക്തിയും സ്വയം അർപ്പിക്കുന്നതോടെ പാർട്ടി കൂടുതല്‍ ശക്തിപ്പെടുമെന്ന് ഉറപ്പാണ്. എന്റെ എല്ലാ വിധ ഭാവുകങ്ങളും" എന്നാണ് സുർജേവാല ട്വീറ്റ് ചെയ്തത്. 

Former Congress activist, Kannada actress & artist Bhavana Ramanna met me and committed herself to join and serve the Congress Party in Karnataka. Am certain that party will be strengthened with each individual dedicating themselves. My best wishes. pic.twitter.com/idRLIxz5nB

— Randeep Singh Surjewala (@rssurjewala)

Latest Videos

undefined

Read Also: കന്നഡ നടി ബിജെപിയില്‍ ചേര്‍ന്നു; ചീത്ത വിളി കിട്ടുന്നത് ഭാവനയ്ക്ക്

2013ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിന് വേണ്ടി വ്യാപക പ്രചാരണം നടത്തിയ വ്യക്തിയായിരുന്നു ഭാവന രാമണ്ണ. പിന്നാലെ 2018ൽ നടി ബിജെപിയിൽ ചേരുകയായിരുന്നു.

നർത്തകി കൂടിയായ ഭാവനക്ക് മൂന്ന് തവണ കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ഗിന്നസ് ബുക്കിൽ ഇടം നേടിയ ശാന്തി എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരമാണ്  നടിയെ തേടിയെത്തിയത്. 

click me!