സ്റ്റൈലൻ ലുക്കില്‍ നടൻ യാഷ്, വീഡിയോ പ്രചരിക്കുന്നു

By Web Team  |  First Published Jul 13, 2024, 6:15 PM IST

കന്നഡ നടൻ യാഷിന്റെ സ്റ്റൈലിഷ് വീഡിയോ ഹിറ്റാകുന്നു.


കന്നഡയുടെ യാഷ് രാജ്യമൊട്ടാകെ ആരാധകരുള്ള താരം ആണ്. കെജിഎഫ് എന്ന ഒറ്റ കന്നഡ ചിത്രത്തിലൂടെയാണ് യാഷ് ശ്രദ്ധയാകര്‍ഷിച്ചത്. യാഷിന്റെ പുതിയ ലുക്കും ചര്‍ച്ചയാകുകയാണ്. പുതിയ ലുക്കിലുള്ള യാഷിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നത് വൻ ഹിറ്റായി മാറിയിട്ടുണ്ട്.

സംവിധായകൻ പ്രശാന്ത് വര്‍മയുടെ പുതിയ ചിത്രത്തില്‍ യാഷും ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വാസ്‍തവുമില്ലെന്ന് താരവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതോടെ ആ അഭ്യുഹങ്ങളില്ലാതായി. അത്തരം വേഷം നിലവില്‍ പരിഗണിക്കുന്നില്ല. നിലവില്‍ ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടൻ യാഷ് എന്നുമാണ് റിപ്പോര്‍ട്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Pinkvilla South (@pinkvillasouth)

നടൻ യാഷ് അടുത്തിടെ തന്റെ സിനിമകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കാറുണ്ട് എന്നും റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മാണത്തിലെ ഓരോ ഘട്ടത്തിലും താരം ഇടപെടാറുണ്ട് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. യാഷിന്റെ മോണ്‍സ്റ്റര്‍ മൈൻഡ് ക്രിയേഷൻസിന്റെ ബാനറിലാണ് ടോക്സിക് റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടുണ്ട്. നടിയുമായ ഗീതു മോഹൻദാസിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് യാഷ് നായകനായി എത്തുന്ന ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സ്.

യാഷ് നായകനായി കെജിഎഫ് 2വാണ് ഒടുവില്‍ എത്തിയതും കന്നഡയ്‍ക്കപ്പുറവും സ്വീകാര്യത ലഭിച്ചതും. സംവിധായകൻ പ്രശാന്ത് നീലിന്റെ യാഷ് ചിത്രം കന്നഡ കണ്ട എക്കാലത്തെയും വമ്പൻ ഹിറ്റായി മാറി. കളക്ഷനില്‍ ഇന്ത്യൻ സിനിമകളില്‍ തന്നെ ചിത്രം നാലാം സ്ഥാനത്താണ് എന്ന പ്രത്യേകതയുമുണ്ട്. കെജിഎഫ് 2 ആകെ 1250 കോടി രൂപയോളം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Read More: സീനിയേഴ്‍സും ഞെട്ടി, രാം ചരണ്‍ വാങ്ങിക്കുന്നത് വൻ പ്രതിഫലം, തുക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!