'വാഴ'യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന 'പരാക്രമം' സിനിമയിലെ ആദ്യ ഗാനം

By Web Team  |  First Published Aug 30, 2024, 6:27 PM IST

ദേവ് മോഹൻ നായകനാകുന്ന പുതിയ ചിത്രം 'പരാക്രമ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കണ്മണിയേ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. 


കൊച്ചി: 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ  പുതിയ സിനിമയാണ് 'പരാക്രമം'. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' സിനിമയുടെ ആദ്യ ഗാനം' കണ്മണിയേ..' അണിയറപ്രവർത്തകർ പുറത്തു വിട്ടു. കപിൽ കപിലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനൂപ് നിരിച്ചൻ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. സുഹൈൽ എം കോയയാണ് ഗാനരചന.

'വാഴ' ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി,  കിരൺ പ്രഭാകരൻ  എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ.

Latest Videos

പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്, മേക്കപ്പ് - മുഹമ്മദ് അനീസ്, കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ആക്ഷൻ - ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി - രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് - വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് - ഷഹീൻ താഹ, ഡിസൈനർ - യെല്ലോ ടൂത്ത്‌സ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

രജനികാന്തിനൊപ്പം ശ്രുതിഹാസന്‍: 'പ്രീതിയുടെ' കൂലി ലുക്ക് പുറത്ത് എത്തി

പുതിയ നിര്‍മ്മാതാക്കള്‍ക്ക് ചലച്ചിത്ര രംഗത്ത് വഴികാട്ടിയാകാന്‍ എന്‍എഫ്ആര്‍ ഫിലിംഇൻക്യൂബ്
 

click me!