ഓണാശംസകള്‍ നേര്‍ന്നാണ് ബാല താന്‍ പുതിയ ചിത്രം ചെയ്യാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നത് അല്‍ഫോണ്‍സായിരുന്നു.
കൊച്ചി: മലയാളി അല്ലെങ്കിലും മലയാള സിനിമയിലൂടെ കേരളക്കരയിൽ താരമായി മാറിയ നടനാണ് ബാല. ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ അഭിനയ മികവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അടുത്തകാലത്ത് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാലയുടെ ആരോഗ്യം വഷളായിരുന്നു. താൻ മരിക്കുമെന്നാണ് ഏവരും വിധിയെഴുതിയിരുന്നതെന്ന് അടുത്തിടെ ബാല തന്നെ തുറന്ന് പറഞ്ഞിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും കർൾമാറ്റ ശസ്ത്രക്രിയയ്ക്കും ശേഷം ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന ബാല.
അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. എന്ത് വിശേഷവും വിവാദവും സോഷ്യല്‍ മീഡിയയില്‍ ബാല പങ്കിടും. വ്ളോഗര്‍ ചെകുത്താനുമായി അടുത്തിടെ ഉണ്ടായ പ്രശ്നങ്ങള്‍ അടക്കം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഇതാ പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബാല. ഫിലിമിബീറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബാല താന്‍ പുതിയ ചിത്രം ചെയ്യുകയാണ് എന്ന കാര്യം വെളിപ്പെടുത്തിയത്.
ഓണാശംസകള്‍ നേര്‍ന്നാണ് ബാല താന്‍ പുതിയ ചിത്രം ചെയ്യാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നത് അല്‍ഫോണ്‍സായിരുന്നു. അദ്ദേഹവും ഒപ്പം ഉണ്ടായിരുന്നു. സൂര്യ നായകനായ കങ്കുവ സംവിധാനം ചെയ്യേണ്ടിയിരുന്നത് താനാണെന്ന് ബാല പറഞ്ഞു. ഒപ്പം കഴിഞ്ഞ പടത്തില്‍ ഒരു സംഗീത സംവിധായകന്‍ തന്നെ പ്രൊഫഷണലായി വഞ്ചിച്ചെന്നും ബാല പറയുന്നു.
ഞാന്‍ മരണത്തെ കണ്ട് തിരിച്ച് വന്നതാണ്. അല്‍ഫോണ്‍സ് സാറും മരണത്തെ അടുത്ത് കണ്ട് വന്നതാണ്. ഞങ്ങളുടെ കോമ്പിനേഷന്‍ ദൈവത്തെ വിശ്വസിക്കുന്നവരുടേതാണെന്നും ബാല പറഞ്ഞു. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാല അഭിനയിക്കുന്നുണ്ട്. അതിന്‍റെ നിര്‍മ്മാണവും ബാലയാണ്.
"ഞാന്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. സൂര്യ നായകനായ കങ്കുവ, എന്റെ സഹോദരനാണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. തുടക്കത്തില്‍ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പക്ഷെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന കാരണം തിരിച്ച് വന്നിരിക്കുകയാണ്. ഒരു സിനിമ സംവിധാനം ചെയ്യുകും നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുകയാണ്" - വീഡിയോയില്‍ ബാല പറയുന്നു.
അതിന് ശേഷമാണ് ഒരു സംഗീത സംവിധായകന്‍ വഞ്ചിച്ച കാര്യം ബാല പറയുന്നത്. "മുമ്പത്തെ പടത്തിലൊരു സംഗീത സംവിധായകനെ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. അദ്ദേഹം ചെയ്ത ദ്രോഹം എന്റെ മനസില്‍ വലിയ സങ്കടമുണ്ടാക്കി. ആ സംഗീത സംവിധായകനെ നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. ഞാന്‍ ജീവിതത്തെക്കുറിച്ചല്ല പറയുന്നത്. പ്രൊഫഷണല്‍ കാര്യമാണ്. പ്രൊഫഷണല്‍ ജീവിതത്തിലായിരുന്നു ദ്രോഹം ചെയ്തത്" -ബാല പറയുന്നു.
'കുഞ്ഞുവാവയ്ക്കൊപ്പമുള്ള ആദ്യ ഓണാഘോഷം'; ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട 'കല്യാണി'