തീയറ്ററില്‍ പൊട്ടിയിട്ടും തീരാതെ സൂര്യയുടെ കങ്കുവയുടെ കഷ്ടകാലം; ഒടിടി റിലീസിന് മുന്‍പ് വന്‍ തിരിച്ചടി !

By Web Team  |  First Published Dec 3, 2024, 4:43 PM IST

വലിയ ബോക്സ് ഓഫീസ് പരാജയമായ കങ്കുവയുടെ HD പ്രിന്റ് ഓൺലൈനിൽ ചോർന്നു. ഇത് ഒടിടി റിലീസിന് വൻ തിരിച്ചടിയാണ്.


ചെന്നൈ: വൻ ഹൈപ്പില്‍ എത്തിയ സൂര്യയുടെ ചിത്രമാണ് കങ്കുവ. 350 കോടിയോളം ചിലവാക്കിയ ചിത്രം കഴിഞ്ഞ നവംബര്‍ 14നാണ് റിലീസായത്. എന്നാല്‍ ആദ്യ ദിനം മുതല്‍ സൂര്യനായകനായി സിരുത്തെ ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചത് തീര്‍ത്തും നെഗറ്റീവ് റിപ്പോര്‍ട്ടാണ്. ചിത്രം വലിയ പരാജയമാണ് ബോക്സോഫീസില്‍ സൃഷ്ടിച്ചത്. 

പിങ്ക്വില്ല റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സോഫീസ് പരാജയമാണ് കങ്കുവ എന്നാണ് പറയുന്നത്. സൂര്യ നായകനായി എത്തിയ പടത്തിന്റെ ബജറ്റ് 350 കോടിയാണെന്നാണ് റിപ്പോർട്ട്. നിലവിലെ കണക്ക് പ്രകാരം 127.64  കോടി മാത്രമാണ് ഇതുവരെ കങ്കുവയ്ക്ക് നേടാനായിട്ടുള്ളത്. ചിത്രത്തിന്‍റെ തീയറ്റര്‍ റണ്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. 

Latest Videos

undefined

അതിനിടെയാണ് ചിത്രം ഒടിടി റിലീസാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവരുന്നത്. നേരത്തെ 8 ആഴ്ചത്തെ ഒടിടി വിന്‍റോയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം വാങ്ങിയ ആമസോണ്‍ പ്രൈമുമായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ഗ്രീന്‍ സ്റ്റുഡിയോസ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ചിത്രം തീയറ്ററില്‍ മോശം ഫലം ഉണ്ടാക്കിയതോടെ ഇത് 4 ആഴ്ചയായി കുറയ്ക്കും എന്നാണ് വിവരം. 

അതായത് ഡിസംബര്‍ രണ്ടാം ആഴ്ചയോടെ ചിത്രം ഒടിടിയില്‍ എത്തും എന്ന് വിശ്വസ്ത കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചിത്രത്തിന് വന്‍ തിരിച്ചടി കിട്ടിയെന്നാണ് വിവരം. അതായത് ചിത്രത്തിന്‍റെ എച്ച്.ഡി പ്രിന്‍റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ഇത് ഒടിടി അവകാശം വാങ്ങിയ ആമസോണ്‍ പ്രൈമിന് അടക്കം വന്‍ തിരിച്ചടിയാണ് എന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചിത്രം ടെലഗ്രാമിലും പൈറസി സൈറ്റുകളിലും പരക്കുന്നു എന്നാണ് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നത്. നേരത്തെ വന്‍ വിജയം നേടിയ തമിഴ് ചിത്രം അമരന്‍റെ എച്ച്ഡി പ്രിന്‍റും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. ഈ ചിത്രം ഈ വാരം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. 

വൻ ഹൈപ്പ്, ചെലവാക്കിയത് 235 മുതൽ 350 കോടിയിലേറെ! കളക്ഷനിൽ വൻ തിരിച്ചടി, പ​രാജയ സിനിമകളിങ്ങനെ'

നെഗറ്റീവ് റിവ്യു ബാധിച്ചോ?, ഇന്ത്യയിലെ കളക്ഷൻ കണക്കുകള്‍ പുറത്ത്, കങ്കുവ നേടിയത്

click me!