നേരത്തെയും രണ്‍ബീര്‍ കപൂറിനെയും ഭാര്യ ആലിയ ഭട്ടിനെയും നിരന്തരം കങ്കണ ആക്രമിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് പേര് പറയാതെ കങ്കണ രണ്‍ബീറിനെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത്.
മുംബൈ: സംവിധായകൻ നിതേഷ് തിവാരി രൺബീർ കപൂറിനെ നായകനാക്കി രാമായണം സിനിമ ഒരുക്കുന്നു എന്ന റിപ്പോർട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി കങ്കണ റണൌട്ട്. നിതേഷ് തിവാരിയുടെ രാമായണത്തിൽ രാമനായി രൺബീർ കപൂറും സീതയായി ഭാര്യ ആലിയ ഭട്ടും രാവണനായി കന്നഡ താരം യാഷും അഭിനയിക്കുമെന്ന് വാര്‍ത്തയ്ക്കെതിരെയാണ് ശനിയാഴ്ച ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ കങ്കണ പ്രതികരിച്ചത്.
വാര്‍ത്തയെ പരിഹസിച്ച് കങ്കണ എഴുതിയത് ഇങ്ങനെയാണ് “അടുത്തിടെ മറ്റൊരു ബോളിവുഡ് രാമായണം ചിത്രം ഇറങ്ങുന്നതായി കേട്ടു. നടനെന്ന് വിളിക്കപ്പെടുന്ന വെളുത്ത എലി. അയാള്‍ എന്നും സിനിമ രംഗത്തുള്ളവരെക്കുറിച്ച് പിആര്‍ ചെയ്യുന്നതില്‍ കുപ്രസദ്ധി നേടിയ ആളാണ്. സ്ത്രീകാര്യത്തില്‍ എന്നും മുന്നിലുള്ള ഇയാള്‍ മയക്കുമരുന്നിനും അടിമയാണ്. ഒരു കാലത്ത് ശിവനെക്കുറിച്ച് ആരും കാണാത്തതോ കൂടുതൽ ഭാഗങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കാത്തതോ ആയ ഒരു ട്രൈലോജി എടുക്കാന്‍ ശ്രമിച്ച് കഴിവ് തെളിയിക്കാന്‍ നോക്കി. ഇപ്പോള്‍ അയാള്‍ക്ക് ശ്രീരാമന്‍ ആകാനുള്ള ഫാന്‍സിയാണ്"
undefined
നേരത്തെയും രണ്‍ബീര്‍ കപൂറിനെയും ഭാര്യ ആലിയ ഭട്ടിനെയും നിരന്തരം കങ്കണ ആക്രമിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് പേര് പറയാതെ കങ്കണ രണ്‍ബീറിനെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത്. ഇതിന് പുറമേ നിതേഷ് തിവാരിയുടെ രാമായണത്തില്‍ രാവണനായി എത്തും എന്ന് പറയുന്ന യാഷിനെയും കങ്കണ ഉപദേശിക്കുന്നുണ്ട്.
“യുവ ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാർ സ്വയം തെളിച്ചയാളാണ്. അർപ്പണബോധമുള്ള ഒരു കുടുംബനാഥനായ അദ്ദേഹം വാല്മീകിയുടെ രാമായണ വിവരണമനുസരിച്ച് ശ്രീരാമനെപ്പോലെയാണ്. അദ്ദേഹത്തിന്‍റെ നിറത്തിലും പെരുമാറ്റത്തിലും മുഖഭാവത്തിലും എല്ലാം അത് പ്രകടമാണ്. എന്നിട്ടും അദ്ദേഹത്തിന് രാവണനെ അവതരിപ്പിക്കാനാണ് അവസരം ലഭിക്കുന്നത്. ഇതെന്തൊരു കലിയുഗമാണ്?? വിളറിയ രൂപത്തിലുള്ള ഒരു മയക്കുമരുന്ന് പയ്യനെ ശ്രീരാമനായി അഭിനയിക്കരുത്... ജയ് ശ്രീ റാം" - കങ്കണ പോസ്റ്റില്‍ പറയുന്നു.
അതേ സമയം ഓംറൌട്ട് സംവിധാനം ചെയ്ത രാമായണം അടിസ്ഥാനമാക്കിയുള്ള ആദിപുരുഷ് എന്ന ബിഗ്ബജറ്റ് ചിത്രം ആദി പുരുഷ് ഈ വെള്ളിയാഴ്ച റിലീസ് ആകും. പ്രഭാസാണ് ഇതില്‍ രാമനായി എത്തുന്നത്. കൃതി സന്‍സണ്‍ സീതയായും എത്തുന്നു.
അടുത്തിടെയാണ് രാമയണവുമായി ബന്ധപ്പെടുത്തി ഒരുങ്ങുന്ന മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട വിവരം പുറത്തുവരുന്നത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമായണം എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ സുമിത് ഖേഡൽ ട്വീറ്റ് ചെയ്തിരുന്നത്.
ചിത്രത്തിൽ ആലിയ ഭട്ട് ആണ് നായിക കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്. രൺബിർ ആണ് രാമനാകുന്നതെന്നാണ് ചിലപ്പോൾ രാവണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം യാഷ് ആയിരിക്കുമെന്നും ഇദ്ദേഹം പറയുന്നു. യാഷുമായി ചർച്ച നടക്കുക ആണെന്നാണ് വിവരം. നേരത്തെ സായ് പല്ലവി ആകും ചിത്രത്തിൽ സീത ആകുക എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ധനുഷ് ചിത്രത്തില്‍ അഭിനയിക്കാനില്ല: കങ്കണ പിന്‍മാറിയതിന് പിന്നില്‍.!
രാമനായി രൺബിർ, സീതയാകാൻ ആലിയ; രാവണൻ യാഷോ ! പുതിയ സിനിമ വരുന്നു