‘ഞങ്ങൾ ഭാരതീയരാണ് ഇന്ത്യക്കാരല്ല’ എന്ന് ഞാന്‍ വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചിരുന്നു: കങ്കണ

By Web Team  |  First Published Sep 6, 2023, 9:51 AM IST

ചന്ദ്രമുഖി 2 ആണ് കങ്കണയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. 


ന്ത്യയുടെ പേര് മാറ്റുന്നുവെന്ന തരത്തിലുള്ള ചർച്ചകളിൽ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. രണ്ട് വർഷം മുമ്പ് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് കങ്കണ പറയുന്നു. അന്ന് ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന വാർത്തയ്ക്ക് ഒപ്പമായിരുന്നു കങ്കണയുടെ പ്രതികരണം. 

2021ൽ ആണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നത്. "ചിലർ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു..എല്ലാവർക്കും അഭിനന്ദനങ്ങൾ!! അടിമ നാമത്തിൽ നിന്ന് മോചിതനായി...ജയ് ഭാരത്", എന്നാണ് സ്ക്രീൻ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്. 

And some call it black magic …. It’s simply Grey matter honey 🙃
Congratulations to everyone!!
Freed from a slave name …
Jai Bharat 🇮🇳 https://t.co/I6ZKs3CWNl

— Kangana Ranaut (@KanganaTeam)

Latest Videos

അതേസമയം, റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാൻ  പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവരും എന്നാണ് സൂചനകൾ. രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണകത്തുകളിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി 20 ഉച്ചകോടിയുടെ വിരുന്നിൽ ഉൾപ്പടെ രാഷ്ട്രപതി ഭവൻ നല്‍കിയ ക്ഷണകത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത് എന്നായിരുന്നു പരാമർശിച്ചിരുന്നത്. എന്നാൽ  പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. വിവാദങ്ങൾക്കിടെ  പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും 'പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്' എന്നാണ് കുറിച്ചിരിക്കുന്നത്. 

എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്: ഹരീഷ് പേരടി

ചന്ദ്രമുഖി 2 ആണ് കങ്കണയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ഈ ഗണേശ ചതുർത്ഥിക്ക് തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. രാഘവ ലോറൻസ് ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ആദ്യ ഭാഗത്തില്‍ രജനികാന്ത് ആയിരുന്നു നായകന്‍. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു ഇത്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രമുഖി 2.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

click me!