Dhaakad : കങ്കണയുടെ 'ധാക്കഡി'ന്റെ എട്ടാം ദിവസം വിറ്റുപോയത് 20 ടിക്കറ്റുകള്‍

By Web Team  |  First Published May 28, 2022, 4:06 PM IST

ബോക്സ് ഓഫീസില്‍ കൂപ്പുകുത്തി കങ്കണയുടെ 'ധാക്കഡ്' (Dhaakad).


കങ്കണ റണാവത്ത് നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ധാക്കഡ്'. റസ്‍നീഷ് റാസി ആണ് ചിത്രം സംവിധാനം ചെയ്‍തത്. മെയ് 20ന് റിലീസ് ചെയ്‍ത വൻ തകര്‍ച്ചയാണ് ചിത്രം ബോക്സ് ഓഫീസില്‍ വൻ തകര്‍ച്ചയാണ് നേരിടുന്നത്. ചിത്രം റിലീസ് ചെയ്‍തതിന്റെ എട്ടാം ദിവസം വെറും 20 ടിക്കറ്റ് മാത്രമാണ് രാജ്യമെമ്പാടുമായി വിറ്റുപോയത് (Dhaakad).

നൂറ് കോടി മുതല്‍മുടക്കില്‍ ചെയ്‍ത ചിത്രത്തിന് എട്ടാം ദിവസം ടിക്കറ്റ് ഇനത്തില്‍ 4420 രൂപയാണ് വരുമാനം ലഭിച്ചത്. ആളില്ലാതെ ഷോകള്‍ റദ്ദാക്കിയതിനാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് വൻ നഷ്‍ടമാണ് നേരിടേണ്ടി വരുന്നത്. ബോക്സ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന് ലഭിച്ച ഓപണിംഗ് കളക്ഷന്‍ 50 ലക്ഷത്തിനടുത്തായിരുന്നു. വന്‍ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയതോടെ ചിത്രം ബോക്സ് ഓഫീസില്‍ കൂപ്പുകുത്തുകയായിരുന്നു.

Latest Videos

 കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസുമായിരുന്നു ചിത്രം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിന്‍റെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂര്‍വ്വമാണ്. ജയലളിതയുടെ ജീവിതം പറഞ്ഞ ചിത്രം 'തലൈവി'ക്കു ശേഷം എത്തുന്ന കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസ് ആണ് 'ധാക്കഡ്'. ഏപ്രില്‍ മാസം ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ ആദ്യ തീരുമാനം.
എന്നാല്‍ കൊവിഡിനു ശേഷം തിയറ്ററുകള്‍ സജീവമായ സാഹചര്യത്തില്‍ മറ്റു ചിത്രങ്ങളുടെ സാന്നിധ്യം പരിഗണിച്ച് റിലീസ് നീട്ടുകയായിരുന്നു.

'ഏജന്‍റ് അഗ്നി' എന്നാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പ്രതിനായക കഥാപാത്രമായി അര്‍ജുന്‍ രാംപാല്‍ എത്തുന്ന ചിത്രത്തില്‍ ദിവ്യ ദത്തയും ശാശ്വത ചാറ്റര്‍ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദീപക് മുകുത്, സൊഹേല്‍ മക്‍ലായ്, എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. സഹനിര്‍മ്മാണ് ഹുനാര്‍ മുകുത്. സോഹം റോക്ക്സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് കമല്‍ മുകുത്ത്, സോഹേല്‍ മക്‍ലായ് പ്രൊഡക്ഷന്‍സ്, അസൈലം ഫിലിംസ് എന്നിവരുമായി ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

Read More : വി ഡി സവര്‍ക്കറായി രണ്‍ദീപ് ഹൂഡ, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുകയാണ്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന പേരിലുള്ള ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയാണ് നായകൻ.മഹേഷ് വി മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തില്‍ ഉയർത്തിക്കാട്ടുന്നതായിരിക്കും 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. 'സ്വതന്ത്ര വീര സവര്‍ക്കര്‍' ഓഗസ്റ്റോടെയാകും ഷൂട്ട് തുടങ്ങുക.അവഗണിച്ച ചില കാര്യങ്ങള്‍ പറയാൻ ഇതാണ് ശരിയായ സമയമെന്ന് സംവിധായകൻ മഹേഷ് വി മഞ്‍ജരേക്കര്‍ പറഞ്ഞിരുന്നു.

നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ  പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട് എന്ന് ചിത്രം സ്വീകരിച്ചതിനെ കുറിച്ച് രണ്‍ദീപ് ഹൂഡ പറഞ്ഞിരുന്നു. എന്നിരുന്നാലും, എല്ലാവർക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞിരുന്നു

ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചഴ്‍സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിര്‍മാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിര്‍മാതാക്കള്‍. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും അഭിനയിക്കുക എന്ന് അറിവായിട്ടില്ല.

click me!