69ാം ജന്മദിനം ആഘോഷിക്കുന്ന കമല്‍: കമലിന്‍റെ സ്വത്ത് വിവരങ്ങള്‍ കേട്ടാല്‍ ഞെട്ടരുത്.!

By Web Team  |  First Published Nov 7, 2023, 5:05 PM IST

പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയിലെ ഐക്കണുകളില്‍ ഒരാളായ കമല്‍ സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ചിട്ടുണ്ട്. 


ചെന്നൈ:  ഉലഗ നായകന്‍ എന്ന് സിനിമ ലോകം വിളിക്കുന്ന ഇന്ത്യന്‍ സിനിമയിലെ സര്‍വ്വകലാവല്ലഭന്‍ കമല്‍ഹാസന്‍ ഇന്ന് 69ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ വിക്രം ആയിരുന്നു അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം. ഇന്ത്യന്‍ 2, എച്ച് വിനോദ് ചിത്രം, മണിരത്നത്തിന്‍റെ സംവിധാനത്തില്‍ കമല്‍ മണിരത്നം കൂട്ടുകെട്ടില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം എത്തുന്ന തഗ്ഗ് ലൈഫ് എന്നീ ചിത്രങ്ങളാണ് അടുത്തായി വരാനിരിക്കുന്നത്.  

പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയിലെ ഐക്കണുകളില്‍ ഒരാളായ കമല്‍ സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ചിട്ടുണ്ട്. ബിഗ്ബോസ് തമിഴിന്‍റെ അവതാരകനും കമലാണ്. അതിലൂടെയും ഇദ്ദേഹം തന്‍റെ ആരാധകര്‍ക്ക് പുതിയ അനുഭവം നല്‍കിയിരുന്നു. ഈ ജന്മദിനത്തില്‍ കമലിന്‍റെ സ്വത്ത് വിവരങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. 

Latest Videos

ബോക്‌സ് ഓഫീസിൽ കമൽഹാസൻ കാര്യമായ വിജയം നേടിയിട്ടുണ്ട്, ഇത് അദ്ദേഹത്തിന്‍റെ സ്വത്തിലും പ്രതിഫലിക്കുന്നുണ്ട്. 17 കോടി രൂപ വിലമതിക്കുന്ന കൃഷിഭൂമി ഉൾപ്പെടെ 131 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തനിക്കുണ്ടെന്ന് കമല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പായിരുന്നു. 

കമൽഹാസന് ചെന്നൈയിലെ വസതിക്ക് പുറമേ ഒരു ആഡംബര വില്ലയും ഉണ്ട്. കമല്‍ കുടുംബത്തിന്‍റെ ഒത്തുചേരലുകള്‍ ഈ ആഢംബര വില്ലയിലാണ് നടക്കാറ്.  ജിക്യു റിപ്പോർട്ടുകള്‍ പറയുന്നത് അനുസരിച്ച് കമൽഹാസന്റെ മുഴുവൻ ചെന്നൈ റിയൽ എസ്റ്റേറ്റ് ആസ്തികളും, അദ്ദേഹത്തിന്റെ വാണിജ്യ കെട്ടിടങ്ങളും മറ്റ് സ്വത്തുക്കളും 92.5 കോടി രൂപ വിലമതിക്കുന്നതാണ് എന്നാണ്. 

സിനിമ നിര്‍മ്മാണ കമ്പനി ആടക്കം കമല്‍ മറ്റ് ബിസിനസുകളും നടത്തുന്നുണ്ട്. 200 കോടിവരെ മൂല്യമാണ് ഇദ്ദേഹത്തിന്‍റെ സിനിമ കമ്പനിക്ക് ഉള്ളത് എന്നാണ് കണക്കുകള്‍ പറയുന്നത്. അവസാനം ഇറങ്ങിയ വിക്രം അടക്കം കമല്‍ ഏറെപ്പടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മികച്ചൊരു കാര്‍ ശേഖരവും നടനുണ്ട്. ഡീലക്സ് ലെക്സസ് എല്‍എക്സ് 570, ബിഎംഡബ്യു 730 എല്‍ഡി എന്നീ വണ്ടികളാണ് കമലിന്‍റെ ശേഖരണത്തില്‍ ഉള്ളത്.  3.69 കോടിയോളം വിലവരും ഈ വണ്ടികള്‍ക്ക്. 

രംഗരായ ശക്തിവേല്‍ നായ്ക്കരും, വേലു നായ്ക്കരും തമ്മിലെന്ത്?: കമല്‍ മണിരത്നം സിനിമ പ്രഖ്യാപനത്തില്‍ വന്‍ ചര്‍ച്ച

ആരാണ് അമല പോള്‍ വിവാഹം കഴിച്ച ജഗത് ദേശായി? ഭര്‍ത്താവിന്‍റെ പ്രിയപ്പെട്ട സവിശേഷത വെളിപ്പെടുത്തി അമല.!

Asianet News Live

click me!