കമല്‍ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 സിനിമയുടെ അപ്‍ഡേറ്റ് പുറത്തുവിട്ടു.
കമല്‍ഹാസൻ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. സംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മ്യൂസിക് ലോഞ്ച് നാളെ ആറ് മണിക്കായിരിക്കുമെന്നതാണ് ചിത്രത്തിന്റ അപ്‍ഡേറ്റ്.
ചടങ്ങ് ചെന്നൈ നെഹ്രു സ്റ്റേഡിയത്തിലായിരിക്കും. ഇന്ത്യൻ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പം ചിത്രത്തില്‍ ഉണ്ടാകുമ്പോള്‍ റിലീസ് ജൂലൈ 12നാണ്. ഛായാഗ്രാഹണം രവി വര്‍മ്മയും ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.
In the realm of anticipation! 🤩🏟️ Prepare to step into the grandeur of the INDIAN-2 audio launch happening on June 1st at 📍 Nehru Stadium, 6 PM onwards. 🥁 🇮🇳 Ulaganayagan … pic.twitter.com/llI2IeR6vp
— Lyca Productions (@LycaProductions)
കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു
സംവിധായകൻ ലോകേഷ് കനകരാജിന്റെ വിക്രമാണ് ഒടുവില്‍ കമല്‍ഹാസൻ നായകനായി പ്രദര്‍ശനത്തിന് എത്തിയത്. കമല്‍ഹാസന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായി മാറി 'വിക്രം'. കമല്‍ഹാസനൊപ്പം ഫഹദ്, നരേൻ എന്നിവരൊക്കെ ചിത്രത്തില്‍ എത്തിയപ്പോള്‍ സാങ്കേതിക മികവാലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.
Read More: ഫൈറ്ററിനെ വീഴ്‍ത്തി രാജ്‍കുമാര്‍ ചിത്രം, ടിക്കറ്റ് വില്‍പനയില്‍ കുതിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക