സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല
കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിട്ടുള്ള ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരും ഒന്നിക്കുന്നത്. തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ ഡബ്ബിംഗ് കമല്‍ ഹാസന്‍ ആരംഭിച്ചതാണ് അത്. ഒരു ലഘു വീഡിയോയ്ക്കൊപ്പമാണ് നിര്‍മ്മാതാക്കള്‍ ഇത് അറിയിച്ചിരിക്കുന്നത്.
അതേസമയം ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത തഗ് ലൈഫിന്‍റെ അടുത്ത ഷെഡ്യൂള്‍ ഓഗസ്റ്റ് 5 ന് ആരംഭിക്കും. ചെന്നൈയില്‍ ആരംഭിക്കുന്ന ചിത്രീകരണം മറ്റ് നഗരങ്ങളിലേക്കും നീളും. കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
When voices it, the World listens! pic.twitter.com/6acx8X82Fl
— Raaj Kamal Films International (@RKFI)
undefined
ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് ചിമ്പു എത്തിയിരിക്കുന്നതെന്നാണ് വിവരം. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
ALSO READ : ഇരുപത് വർഷമായി ടെലിവിഷനിൽ; സന്തോഷം പങ്കുവച്ച് ശിൽപ ബാല