2000 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍.. സകലകലാ വല്ലഭനെന്ന് കമല്‍ ഹാസനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. കമല്‍ ഹാസന്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ ഭാഗഭാക്കായ മുന്‍കാല ചിത്രങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് യുവതലമുറ കാണുന്നതും ചര്‍ച്ച ചെയ്യുന്നതും. അവരെ ആകര്‍ഷിക്കാന്‍ പറ്റിയ ഘടകങ്ങള്‍ അദ്ദേഹം പണ്ടേ ചെയ്തുവച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഒരു ചിത്രം ഗംഭീര ദൃശ്യമിഴിവോടെ റീമാസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്.
കമല്‍ ഹാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അദ്ദേഹത്തിനൊപ്പം ഷാരൂഖ് ഖാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹേ റാം എന്ന ചിത്രമാണ് 12 കെ റെസല്യൂഷനില്‍ റെസ്റ്റോര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. പ്രസാദ് കോര്‍പ് (മുന്‍പ് പ്രസാദ് സ്റ്റുഡിയോസ്) ആണ് ഇതിന് പിന്നില്‍. 12 കെ റെസല്യൂഷനില്‍ ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ലോകത്തെ ആദ്യ ഫീച്ചര്‍ ചിത്രമാണ് ഹേ റാം എന്ന് അവര്‍ പറയുന്നു.
undefined
എപിക് ഹിസ്റ്റോറിക്കല്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് 2000 ഫെബ്രുവരി 18 ന് ആയിരുന്നു. രാജ്‍ കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ചന്ദ്രഹാസനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണവും. കമല്‍ ഹാസന്‍, ഷാരൂഖ് ഖാന്‍ ഇവരെ കൂടാതെ ഹേമ മാലിനി, റാണി മുഖര്‍ജി, വസുന്ധര ദാസ്, ഗിരീഷ് കര്‍ണാഡ്, നസീറുദ്ദീന്‍ ഷാ, ഓം പുരി, അതുല്‍ കുല്‍ക്കര്‍ണി, വിക്രം ഗോഖലെ തുടങ്ങി ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്രയും ഗംഭീര കാസ്റ്റിംഗ് നടന്ന ഒരു ചിത്രം അപൂര്‍വ്വമായിരിക്കും. മൂന്ന് ദേശീയ പുരസ്കാരങ്ങളടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് രാജ്‍കമല്‍ ഫിലിംസ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം