നാഗ് അശ്വിൻ ഒരുക്കുന്ന കല്‍ക്കി 2898 എഡിയുടെ ട്രെയിലറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈര്‍ഘ്യമെന്നും വൈകാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഹൈദരബാദ്: ഇന്ത്യന്‍ സിനിമലോകം ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ദിനം പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമാണ് കൽക്കി 2898 എഡി.
''ഒരു പുതിയ ലോകം കാത്തിരിക്കുന്നു! #Kalki2898AD ട്രെയിലർ ജൂൺ 10ന്'' എന്ന് അടിക്കുറിപ്പിലാണ് വൈജയന്തി മൂവീസ് ട്രെയിലര്‍ റിലീസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്‍റെ ലോഞ്ചിംഗില്‍ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെ ഈ ക്യാരക്ടര്‍ ഉള്‍പ്പെടുന്ന മൂന്ന് ഭാഗമുള്ള സീരിസും കൽക്കി 2898 എഡി അണിയറക്കാര്‍ ആമസോണ്‍ പ്രൈം വഴി പുറത്തുവിട്ടിരുന്നു.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന കല്‍ക്കി 2898 എഡിയുടെ ട്രെയിലറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈര്‍ഘ്യമെന്നും വൈകാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം പുരാണവും ഫ്യൂച്ചറും ചേര്‍ത്തുള്ള വ്യത്യസ്ത കഥയാണ് പറയുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്.
സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുന്നത്. എന്തായാലും കല്‍ക്കി 2898 എഡി സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് നടൻ പ്രഭാസിന്റെ ആരാധകര്‍. ജൂണ്‍ 27നാണ് ചിത്രം റിലീസാകുന്നത്.
'എഡ്ഡിയും വെനവും വേര്‍പിരിയുമോ?': 'വെനം: ദി ലാസ്റ്റ് ഡാൻസ്' ട്രെയിലര്‍ പുറത്തിറങ്ങി