കനത്ത മഴയില്‍ തീയറ്റര്‍ നിറച്ച് 'കൽക്കി 2898 എഡി' ; കേരളത്തിൽ ഇരുനൂറോളം തിയറ്ററുകളിൽ പ്രദർശനം

By Web Team  |  First Published Jul 20, 2024, 1:31 PM IST

'ബാഹുബലി 2: ദ കൺക്ലൂഷൻ'ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവി വെറും 15 ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കി 'കൽക്കി 2898 എഡി' 


കൊച്ചി: നാഗ് അശ്വിന്‍റെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തിയ പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി' നാലാം വാരത്തിൽ ഇരുനൂറോളം തിയറ്ററുകളിലായ് മികച്ച പ്രതികരണങ്ങളോടെ കേരളത്തിൽ പ്രദർശനം തുടരുന്നു. 1000 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം 2024 ജൂൺ 27നാണ് തിയറ്റർ റിലീസ് ചെയ്തത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 

'ബാഹുബലി 2: ദ കൺക്ലൂഷൻ'ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവി വെറും 15 ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കിയ 'കൽക്കി 2898 എഡി' ലോകമെമ്പാടുമുള്ള പ്രേക്ഷകരെയാണ് ആവേശത്തി ലാഴ്ത്തിയിരിക്കുന്നത്. 

Latest Videos

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. 

മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ 'ഭൈരവ'യായ് പ്രഭാസ് എത്തുമ്പോൾ നായിക കഥാപാത്രമായ 'സുമതി'യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്കിൻ'നെ കമൽ ഹാസനും 'ക്യാപ്റ്റൻ'നെ ദുൽഖർ സൽമാനും 'റോക്സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആർഒ: ശബരി. 

മൂന്നാം വാരത്തിലും നിറഞ്ഞോടി കല്‍ക്കി 2898 എഡി: ഇനി നാലാം വാരത്തിലേക്ക് തേരോട്ടം

'നിഗൂഢതയുടെ സഹോദരി' : ഡ്യൂണ്‍: പ്രൊഫെസിയിലെ തബുവിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്, ഗംഭീര ടീസര്‍

click me!